പ്രതീക്ഷയുടെ വിത്തെറിഞ്ഞ് വയനാട്ടിലെ നെല്ലറ; 250 ഏക്കർ പാടത്ത് കൃഷിയിറക്കി

By News Desk, Malabar News
heat Palakkad farmers in crisis, huge losses in agriculture
Representational Image

കൽപറ്റ: വയനാടിന്റെ നെല്ലറ എന്നറിയപ്പെടുന്ന മനോഹരമായ കാർഷിക ഗ്രാമമാണ് ചേകോടി. ഗോത്ര വർഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ ചിങ്ങം ഒന്നിന് ഏറെ പ്രതീക്ഷകളോടെ കൃഷിയിറക്കിയിരിക്കുകയാണ് കർഷകർ. നൂറുകണക്കിന് ഏക്കർ പാടശേഖരങ്ങളിലാണ് ചേകോടിക്കാർ ഇത്തവണയും കൃഷിയിറക്കുന്നത്.

കാലം തെറ്റിയ കാലാവസ്‌ഥയെ അതിജീവിച്ചാണ് ചേകോടിയിൽ വിത്ത് വിതച്ചിരിക്കുന്നത്. ഗോത്ര വിഭാഗങ്ങളും ചെട്ടി സമുദായ അംഗങ്ങളുമാണ് ഇവിടുത്തെ കർഷകരിൽ കൂടുതൽ പേരും. സുഗന്ധ നെല്ലിനങ്ങളാണ് ചേകോടിയിൽ കൃഷിയിനങ്ങളിൽ കൂടുതലും. വനമേഖലയിൽ കബനി നടിയുടെ തീരത്തോട് ചേർന്നാണ് ഈ കാർഷിക ഗ്രാമം സ്‌ഥിതി ചെയ്യുന്നത്. ഇവിടെ 250ഓളം ഏക്കർ വരുന്ന നെൽപ്പാടത്ത് ഇത്തവണ കൃഷിയിറക്കി കഴിഞ്ഞു. നിലമൊരുക്കി വരമ്പുവെക്കലാണ് ആദ്യഘട്ടം. പിന്നീട് ഞാറുപറിക്കും. പറിച്ചുകെട്ടിയ ഞാറുകൾ വയലുകളിൽ എത്തും. പിന്നെയാണ് നടീൽ ഉൽസവം.

Most Read: പ്രിയ വർഗീസിന്റെ റാങ്ക് പട്ടിക മരവിപ്പിച്ച് ഗവർണർ; തിരിച്ചടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE