ജില്ലയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രമായ ചെമ്പ്ര പീക്ക് നാളെ മുതൽ തുറക്കും

By Trainee Reporter, Malabar News
Chembra Peak
Ajwa Travels

വയനാട്: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലയിലെ ചെമ്പ്ര പീക്ക് നാളെ മുതൽ സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുമെന്ന് സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്‌റ്റ് ഓഫിസർ അറിയിച്ചു. ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം മേഖലയാണ് ചെമ്പ്ര പീക്ക്. എന്നാൽ, മേഖലയിലെ ട്രക്കിങ്, സന്ദർശന സമയങ്ങൾ പുനഃക്രമീകരിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്. പൂർണമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സന്ദർശകർക്ക് പ്രവേശനം അനുവദിക്കുക.

രാവിലെ ഏഴ് മുതൽ ഉച്ചയ്‌ക്ക് 12 വരെയുമാണ് ട്രക്കിങ് സമയം. സന്ദർശന സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് മൂന്ന് വരെയുമായി നിജപ്പെടുത്തിയിട്ടുണ്ട്. ഓണക്കാലം കൂടിയായതോടെ നിരവധി പേർ ട്രക്കിങ്ങിനും മറ്റും ഇവിടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മേപ്പാടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ എംകെ സമീർ പറഞ്ഞു. സന്ദർശകർ വനപാലക്കാരുടെയും വിഎസ്എസ് ഗൈഡുമാരുടെയും നിദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇവിടെ എത്തുന്ന സന്ദർശകരിൽ നിന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള രേഖകൾ ഉണ്ടെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തും. ഒന്നാം ഡോസ് കോവിഡ് വാക്‌സിൻ എടുത്തവർ, 72 മണിക്കൂറിൽ ആർടിപിസിആർ പരിശോധന നടത്തി ഫലം കൈവശം ഉള്ളവർ, ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധിച്ച് നെഗറ്റീവ് ആയവർ എന്നിവർക്കായിരിക്കും പ്രവേശനം അനുവദിക്കുക.

Read Also: ക്ഷീരകർഷകന് കോവിഡ്; സ്വീകരിക്കാൻ ആളില്ലാതെ ദിവസവും ഒഴുക്കി കളയുന്നത് 50 ലിറ്റർ പാൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE