ചെന്നിത്തല അർഹമായ അഭിനന്ദനങ്ങൾ ലഭിക്കാതെ പോയ നേതാവ്; മകൻ രോഹിത്ത്

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് അർഹമായ അഭിനന്ദനങ്ങൾ ലഭിച്ചിട്ടില്ലെന്ന് മകൻ രോഹിത്ത് ചെന്നിത്തല. പ്രതിപക്ഷ നേതാവെന്ന നിലയിൽ അദ്ദേഹം ഇടപെട്ട സമരങ്ങൾ, സർക്കാരിനെതിരായ ആരോപണങ്ങൾ, പ്രതിഷേധങ്ങൾ എന്നിവ ഒരു പരിധി വരെ വിജയം കണ്ടവയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സർക്കാർ ദുരൂഹമായി നടത്തിയ ഓരോ കരാറിൽ നിന്നും സർക്കാരിനെ പിന്തിരിപ്പിക്കുന്നതിൽ ചെറുതല്ലാത്ത റോൾ രമേശ് ചെന്നിത്തലയുടേത് ആണെന്നും രോഹിത്ത് ഫേസ്ബുക്കിൽ കുറിച്ചു.

ബന്ധുനിയമനം, സ്‌പ്രിങ്ക്ളർ, പമ്പ മണൽകടത്ത്, ബ്രൂവറി. മാർക്ക് ദാനം, ഇ-മൊബിലിറ്റി പദ്ധതി, പോലീസ് നിയമ ഭേദഗതി, ആഴക്കടൽ മൽസ്യബന്ധനം തുടങ്ങിയ വിവാദ സംഭവങ്ങളിൽ ചെന്നിത്തലയുടെ ഇടപെടൽ രോഹിത്ത് ചൂണ്ടിക്കാട്ടി.

അർഹമായ അഭിനന്ദനങ്ങൾ ലഭിക്കാതെ പോയ നേതാവ് ഒരുപക്ഷെ ചെന്നിത്തല ആയിരിക്കും.

ഇടത് പ്രൊഫൈലുകൾ അയാൾക്ക് നേരെ നിരന്തരം…

Posted by Rohit Chennithala on Friday, 19 March 2021

മന്ത്രി ഇപി ജയരാജന്റെ ഭാര്യാ സഹോദരി സിപിഎം കേന്ദ്രകമ്മിറ്റി അംഗം പികെ ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ കേരള സ്‌റ്റേറ്റ് ഇൻഡസ്‌ട്രിയൽ എന്റർപ്രൈസസ് മാനേജരായി നിയമിച്ചത് ചെന്നിത്തലയുടെ ആരോപണത്തെ തുടർന്നാണ് റദ്ദാക്കിയതെന്ന് രോഹിത്ത് പറയുന്നു.

കോവിഡ് വിവര വിശകലനത്തിന് യുഎസ് കമ്പനിയായ സ്‌പ്രിങ്ക്ളറിന് കരാർ നൽകിയതിൽ ചട്ടലംഘനം ചൂണ്ടിക്കാട്ടി ചെന്നിത്തല രംഗത്തെത്തിയതിനെ തുടർന്നാണ് കരാർ പിന്നീട് റദ്ദാക്കിയത്. അതുപോലെ തന്നെ, 2018ലെ പ്രളയത്തിൽ അടിഞ്ഞ കോടികളുടെ മണൽ മാലിന്യമെന്ന നിലയിൽ നീക്കാൻ കണ്ണൂരിലെ കേരള ക്‌ളേയ്‌സ്‌ ആൻഡ് സിറാമിക്‌സ്‌ പ്രൊഡക്‌റ്റ്സിന് സർക്കാർ കരാർ നൽകി. ഇതുമൂലം സർക്കാരിന് 10 കോടി രൂപയുടെ നഷ്‌ടമെന്ന് ചെന്നിത്തല ആരോപിച്ചതോടെ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറി.

ആഴക്കടൽ മൽസ്യ ബന്ധന വിവാദത്തിന് പിന്നിൽ പ്രവർത്തിച്ചതും ചെന്നിത്തലയായിരുന്നു. കേരള തീരത്ത് ചട്ടങ്ങൾ അട്ടിമറിച്ച് മൽസ്യബന്ധനത്തിനുള്ള 5324.49 കോടി രൂപയുടെ പദ്ധതിക്ക് അമേരിക്കൻ കമ്പനിയുമായി സംസ്‌ഥാന സർക്കാർ ധാരണാ പത്രം ഒപ്പിട്ടെന്ന് ചെന്നിത്തല വെളിപ്പെടുത്തി. സർക്കാർ ഇത് നിഷേധിച്ചെങ്കിലും അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി സർക്കാർ ഒപ്പുവെച്ച ധാരണാ പത്രം പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. തുടർന്ന് ഒരാഴ്‌ചക്കകം ഇഎംസിസിയുമായി ഉണ്ടാക്കിയ എല്ലാ കരാറുകളും സർക്കാർ റദ്ദാക്കുകയിരുന്നുവെന്ന് രോഹിത്ത് വ്യക്‌തമാക്കി.

Also Read: ശബരിമല: ചിലർ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു; കോടിയേരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE