തിരുവനന്തപുരം : ശബരിമല വിഷയം സംബന്ധിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടികളാണ് ചിലർ സ്വീകരിക്കുന്നതെന്ന ആരോപണവുമായി സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്‌ണൻ. ഇടത് പാർട്ടികൾ ഇന്ത്യയുൾപ്പടെ ലോകത്ത് ഒരിടത്തും വിശ്വാസികളുടെ വിശ്വാസത്തെ ചോദ്യം ചെയ്‌തിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
വിശ്വാസികളും, അവിശ്വാസികളും അടങ്ങുന്ന ഒരു സമൂഹമാണ് നമ്മുടേത്. അതിനാൽ തന്നെ വിശ്വാസികൾക്ക് വിശ്വാസികളായും, അവിശ്വാസികൾക്ക് അവിശ്വാസികളായും ഇവിടെ ജീവിക്കാമെന്നും കോടിയേരി പറഞ്ഞു. എന്നാൽ സംസ്‌ഥാനത്ത് നിലവിൽ ശബരിമലയുടെ പേരിൽ ഉയർത്തികൊണ്ട് വരുന്ന വിവാദങ്ങളിലൂടെ ഇടത് പക്ഷത്തിന് ലഭിക്കേണ്ട വോട്ടുകൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.
ശബരിമല വിഷയത്തിൽ ചില സംഘടനകൾക്ക് വ്യക്‌തമായ നിലപാടുണ്ട്. എന്‍എസ്എസിന് അവരുടേതായ നിലപാട് ഉണ്ടെന്നും, എന്‍എസ്എസ് ഈ കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് അവസരവാദപരമല്ലെന്നും കോടിയേരി വ്യക്‌തമാക്കി.
Read also : പിഎസ്‌സി; പ്ളസ് ടു തല പ്രാഥമിക പരീക്ഷയിൽ മാറ്റം