പിഎസ്‌സി; പ്ളസ്‌ ടു തല പ്രാഥമിക പരീക്ഷയിൽ മാറ്റം

By Staff Reporter, Malabar News
psc exam
Ajwa Travels

തിരുവനന്തപുരം: പ്ളസ്‌ടു തല പ്രാഥമിക പരീക്ഷ മാറ്റിവെച്ചതായി അറിയിച്ച് കേരള പിഎസ്‌സി. ഏപ്രിൽ 10, 17 തീയതികളിൽ നടത്താൻ നിശ്‌ചയിച്ചിരുന്ന പരീക്ഷകളാണ് ഏപ്രിൽ 10, 18 തീയതികളിലേക്ക് മാറ്റി വച്ചത്. രണ്ട് ഘട്ടമായിട്ടാണ് പരീക്ഷ നടക്കുന്നത്.

ആദ്യഘട്ടത്തിന്റെ അഡ്‌മിറ്റ് കാർഡ് മാർച്ച് 29 മുതൽ ഡൗൺലോഡ് ചെയ്യാം. ഏപ്രിൽ 18 നടക്കുന്ന രണ്ടാംഘട്ടത്തിന്റെ അഡ്‌മിറ്റ് കാർഡ് ഏപ്രിൽ 8 മുതൽ ഡൗൺലോഡ് ചെയ്യാം. ഉച്ചക്ക് 1.30 മുതൽ 3.15 വരെയാകും പരീക്ഷ. പരീക്ഷാകേന്ദ്രം സംബന്ധിച്ച വിശദവിവരങ്ങളും പാലിക്കേണ്ട നിർദ്ദേശങ്ങളും ഹാൾടിക്കറ്റിലുണ്ടാകും.

നേരത്തെ ബിരുദതല പ്രവേശന പരീക്ഷയുടെ തീയതിയും കേരള പിഎസ്‌സി പ്രഖ്യാപിച്ചിരുന്നു. മേയ് 22നാണ് ബിരുദതല പരീക്ഷ നടക്കുന്നത്. മേയ് 7 മുതൽ പരീക്ഷയുടെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

ഫെബ്രുവരി 20, 25 മാർച്ച് 6, 13 തീയതികളിൽ നടത്തിയ എസ്എസ്എൽസി തല പ്രാഥമിക പരീക്ഷയുടെ ഉത്തരസൂചികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾക്ക് ഉത്തരസൂചിക keralapsc.gov.in എന്ന വെബ്സൈറ്റ് വഴി പരിശോധിക്കാവുന്നതാണ്.

Read Also: ക്ഷേമ പെൻഷൻ 3000 രൂപയാകും, അഞ്ച് ലക്ഷം പേർക്ക് വീട്; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE