ക്ഷേമ പെൻഷൻ 3000 രൂപയാകും, അഞ്ച് ലക്ഷം പേർക്ക് വീട്; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

By Desk Reporter, Malabar News
udf-manifesto
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി യുഡിഎഫ്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തുമെന്നാണ് പ്രകടന പത്രികയിൽ യുഡിഎഫ് നൽകുന്ന പ്രധാന വാഗ്‌ദാനം. ശമ്പള കമ്മീഷന്‍ മാതൃകയില്‍ ക്ഷേമ പെന്‍ഷന്‍ കമ്മീഷന്‍ രൂപീകരിക്കും. അര്‍ഹരായവര്‍ക്കെല്ലാം മുന്‍ഗണനാ റേഷന്‍ കാര്‍ഡ് നല്‍കും. ലൈഫ് പദ്ധതിയിലെ അപാകതകള്‍ പരിഹരിച്ച് അര്‍ഹരായ അഞ്ച് ലക്ഷം പേര്‍ക്ക് വീട് നല്‍കും. ലൈഫ് പദ്ധതിയിലെ അഴിമതികളില്‍ അന്വേഷണം നടത്തി, സമഗ്രമായ ഭവന പദ്ധതി നടപ്പാക്കുമെന്നും പ്രകടന പത്രികയില്‍ വാഗ്‌ദാനം നൽകുന്നു.

കാരുണ്യ ആരോഗ്യ പദ്ധതി പുനഃസ്‌ഥാപിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. ജനങ്ങളുടെ പ്രകടനപത്രികയാണ് യുഡിഎഫ് പുറത്തിറക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇവ നടപ്പാക്കേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനങ്ങൾ;

  • ക്ഷേമ പെന്‍ഷന്‍ കാലാനുസൃതമായി 3,000 രൂപയാക്കും
  • ശമ്പള കമ്മീഷന്‍ മാതൃകയില്‍ ക്ഷേമപെന്‍ഷൻ പരിഷ്‌കാര കമ്മീഷന്‍
  • ന്യായ് പദ്ധതി: പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം തോറും 6,000 രൂപ, ഒരു വര്‍ഷം 72,000 രൂപ
  • ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത 40നും 60നും മധ്യേയുള്ള വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ
  • അഞ്ചു ഏക്കര്‍ വരെ ഭൂമിയുള്ള കര്‍ഷകരുടെ രണ്ടു ലക്ഷം വരെയുള്ള കടം എഴുതി തള്ളും (പ്രളയത്തിന് മുമ്പുള്ളത്)
  • റബ്ബറിന് 250 രൂപയും നെല്ലിന് 30 രൂപയും താങ്ങുവില ഉറപ്പാക്കും
  • ഓട്ടോറിക്ഷ, ടാക്‌സി, മൽസ്യബന്ധന ബോട്ടുകള്‍ എന്നിവക്ക് സംസ്‌ഥാന നികുതിയില്‍ നിന്നും ഇന്ധന സബ്‌സിഡി
  • എല്ലാ ഉപഭോക്‌താക്കള്‍ക്കും 100 യൂണിറ്റ് സൗജന്യ വൈദ്യുതി
  • കൂടുതല്‍ വിഭവങ്ങളുമായി കൂടുതല്‍ പേര്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ്
  • എല്ലാ വെള്ളകാര്‍ഡുകള്‍ക്കും അഞ്ചു കിലോ സൗജന്യ അരി
  • അഞ്ചുലക്ഷം പേര്‍ക്ക് വീട്
  • കാരുണ്യചികിൽസാ പദ്ധതി പുനഃരാരംഭിക്കും
  • കേരളത്തിലെങ്ങും ബില്ല് രഹിത ആശുപത്രികള്‍
  • ശബരിമല ആചാര സംരക്ഷത്തിനായി പ്രത്യേക നിയമം
  • സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നിനായി ഒരു വകുപ്പ് രൂപീകരിക്കും
  • വനാവകാശ നിയമം പൂര്‍ണമായി നടപ്പിലാക്കും
  • പട്ടികജാതി/വര്‍ഗ മൽസ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് ഭവനനിര്‍മാണ തുക നാലു ലക്ഷത്തില്‍ നിന്ന് ആറു ലക്ഷം രൂപയാക്കും
  • ഭിന്നശേഷിക്കാര്‍ക്ക് വാഹനങ്ങള്‍ വാങ്ങാന്‍ പ്രത്യേക ധനസഹായവും വായ്‌പയും

Also Read:  കാൽ കഴുകുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗം; ഇ ശ്രീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE