പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇടയിൽ തന്റെ കാൽ കഴുകിയതിനെ ന്യായീകരിച്ച് പാലക്കാട്ടെ ബിജെപി സ്‌ഥാനാർഥി ഇ ശ്രീധരൻ. കാൽ കഴുകുന്നതും വന്ദിക്കുന്നതും സ്‌ഥാനാർഥിയോടുള്ള ബഹുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
കാൽ കഴുകുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ്. സംഭവം വിവാദം ആക്കുന്നവർക്ക് സംസ്‌കാരം ഇല്ലെന്ന് പറയേണ്ടി വരുമെന്നും ഇ ശ്രീധരൻ വ്യക്‌തമാക്കി. വിവാദങ്ങളെയും അഭിനന്ദനങ്ങളെയും ഒരേ പോലെ സ്വീകരിക്കുന്നു. സാധാരണ രാഷ്‌ട്രീയക്കാരുടെ ശൈലിയിലല്ല തന്റെ പ്രവർത്തനം. എതിരാളികളെ കുറ്റം പറയാറില്ല. സനാദന ധർമ്മത്തിന്റെ ഭാഗമല്ല അതെന്നും ഇ ശ്രീധരൻ പറഞ്ഞു.
പ്രചാരണത്തിനിടെ ഇ ശ്രീധരനെ പ്രവർത്തകർ കാൽകഴുകി സ്വീകരിച്ചിരുന്നു. ചിലയിടങ്ങളിൽ പ്രവർത്തകർ അദ്ദേഹത്തിന്റെ കാൽതൊട്ട് വന്ദിക്കുകയും ചെയ്‌തു. സമൂഹ മാദ്ധ്യങ്ങളിൽ അടക്കം വിഷയം ചർച്ച ചെയ്യപ്പെട്ടിരുന്നു. സംഭവം വിവാദമായ പശ്‌ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Read Also: യാത്രാ നിയന്ത്രണം; തലപ്പാടി അതിര്‍ത്തിയില്‍ പരിശോധനയില്ല, നിലപാട് മയപ്പെടുത്തി കർണാടക