കെ- റെയിലിന് പിന്നിൽ നിഗൂഢ ലക്ഷ്യങ്ങൾ; മുഖ്യമന്ത്രിയെ തള്ളി ഇ ശ്രീധരൻ

By News Desk, Malabar News
E-Sreedharan

മലപ്പുറം: കെ- റെയിൽ പദ്ധതിക്കെതിരെ വീണ്ടും ഇ ശ്രീധരൻ രംഗത്ത്. പദ്ധതി കേരളത്തെ വിഭജിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം ഇ ശ്രീധരൻ തള്ളി. അനുമതി ലഭിച്ച പദ്ധതികൾ അവഗണിച്ചുകൊണ്ടാണ് കെ- റെയിൽ നടപ്പാക്കാൻ നോക്കുന്നത്. ഇത് സർക്കാരിന്റെ പിടിവാശിയാണെന്ന് ശ്രീധരൻ പറയുന്നു.

കെ- റെയിൽ പദ്ധതിയുടെ ഡിപിആർ (ഡീറ്റൈൽഡ് പ്രോജക്‌ട് റിപ്പോർട്) പുറത്തുവിടാത്തതിൽ ദുരൂഹതയുണ്ട്. കോടികളുടെ നിർമാണ ചെലവ് വരുന്ന പദ്ധതിയുടെ ചെലവ് കുറച്ചുകാണിക്കാനാണ് സർക്കാരിന്റെ ശ്രമം. പ്രോജക്‌ട് റിപ്പോർട് പുറത്തുവിടാത്തതിന് കാരണം ജനങ്ങൾ പദ്ധതി ചെലവ് മനസിലാക്കും എന്നതിനാലാണെന്നും അദ്ദേഹം ആരോപിച്ചു.

കെ- റെയിലിന് കേന്ദ്രാനുമതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ റെയിൽവേ പദ്ധതികൾ നടപ്പാക്കാൻ കഴിയില്ല. ഇക്കാര്യങ്ങളൊന്നും സംസ്‌ഥാനം പരിശോധിച്ചിട്ടില്ല. ഉദ്യോഗസ്‌ഥർ വേണ്ടവിധം മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കുന്നില്ല. പദ്ധതിയിലെ സാങ്കേതിക പ്രശ്‌നങ്ങൾ താൻ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ഇ ശ്രീധരൻ പറഞ്ഞു.

ഇതിനോടകം അനുമതി ലഭിച്ച പദ്ധതികൾ വേറെയുണ്ട്. എന്തുകൊണ്ട് അത് ചെയ്യുന്നില്ല. ജനങ്ങൾക്ക് ആവശ്യമായ പല പദ്ധതികളും നിർത്തിവെച്ചു. കെ- റെയിൽ ജനങ്ങൾക്ക് വേണ്ടിയുള്ള പദ്ധതിയല്ല. മറ്റ് പല ലക്ഷ്യങ്ങളും ഇതിന് പിന്നിലുണ്ട്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണെങ്കിൽ ആദ്യം നടപ്പാക്കേണ്ടത് നിലമ്പൂർ- നഞ്ചൻഗുഡ് റെയിൽവേ പദ്ധതിയാണ്. ഇത് നിർത്തിവെച്ചിരിക്കുകയാണ്.

അതുപോലെ തന്നെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന തിരുവനന്തപുരം ലൈറ്റ് മെട്രോ, കോഴിക്കോട് ലൈറ്റ് മെട്രോ എന്നീ പദ്ധതികളാണ് ആദ്യം നടപ്പാക്കേണ്ടതെന്നും ഇ ശ്രീധരൻ അഭിപ്രായപ്പെട്ടു. നാടിന് ആവശ്യമുള്ള പദ്ധതികൾക്കല്ല മറിച്ച് സർക്കാരിന് ആവശ്യമുള്ള കാര്യങ്ങൾക്കാണ് അവർ മുൻഗണന നൽകുന്നത്. ഉൾനാടൻ ജലഗതാഗത പദ്ധതി, ശബരിമലയിൽ വിമാനത്താവളം തുടങ്ങിയ പദ്ധതികളുടെയൊക്കെ ആവശ്യം എന്താണെന്നും ശ്രീധരൻ ചോദിക്കുന്നു.

ഇതിനൊക്കെ പിന്നിൽ എന്തോ ഒരു രഹസ്യമായ അജണ്ടയുണ്ട്. കെ- റെയിൽ പദ്ധതിക്കെതിരെ സിപിഎമ്മിനുള്ളിൽ തന്നെ എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ അതൊന്നും പുറത്തുവരുന്നില്ല. പദ്ധതിയുടെ ദൂഷ്യവശങ്ങൾ ജനങ്ങളിൽ എത്തിക്കാൻ യുഡിഎഫുമായി സഹകരിക്കാൻ താൻ തയ്യാറാണെന്നും ബിജെപിക്കാരൻ എന്ന നിലയിലല്ല ഇത് പറയുന്നതിനും ഇ ശ്രീധരൻ പറഞ്ഞു.

Also Read: ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം: ഈ ക്രിമിനലിസത്തെ കേരളത്തിൽ വളരാൻ അനുവദിക്കില്ല; മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE