മുക്കുപണ്ടം പണയം വെച്ച് 55 ലക്ഷത്തിന്റെ തട്ടിപ്പ്; പ്രതി പിടിയിൽ

By News Desk, Malabar News
Ajwa Travels

ചേർത്തല: അരക്കോടിയുടെ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. ചേർത്തല ആശാരിപ്പറമ്പിൽ ദേവരാജൻ ആണ് പിടിയിലായത്. പരിചയക്കാരായ 14 പേരുടെ പേരിൽ ചേർത്തല കേരളാ ഗ്രാമീൺ ബാങ്കിലാണ് ഇയാൾ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയത്.

തട്ടിപ്പിനെ കുറിച്ച് ഇയാളുടെ പരിചയക്കാർക്ക് അറിവുണ്ടായിരുന്നില്ല എന്നാണ് വിവരം. എന്നാൽ, എല്ലാവരുടെയും വിവരങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. തട്ടിപ്പ് പുറത്തുവന്നതോടെ ബാങ്കിൽ മുഴുവൻ പണവും തിരിച്ചടച്ചിട്ടുണ്ട്. ബാങ്കിൽ പണയം വെക്കാനെത്തുന്ന പരിചയക്കാരോട് തന്റെ സ്വർണവും അവരുടെ പേരിൽ പണയം വെക്കണമെന്ന് ആവശ്യപ്പെട്ട് ദേവരാജൻ സമീപിച്ചിരുന്നതായി പോലീസ് പറയുന്നു. പരിചയക്കാരൻ ആയതിനാലും തങ്ങൾക്ക് സാമ്പത്തിക ബാധ്യത വരാത്തതിനാലും പലരും ഇടപാടുകൾക്ക് അനുമതി നൽകുകയായിരുന്നു എന്നാണ് വിവരം.

ബാങ്കിന്റെ പരിശോധനയിലാണ് മുക്കുപണ്ടം തട്ടിപ്പ് പുറത്താകുന്നത്. ദേവരാജൻ പിടിയിലായതോടെയാണ് ഇടപാടുകാരിൽ പലരും വിവരമറിയുന്നത്. ബാങ്കിലെ ഇയാളുടെ മുൻകാല സ്വർണപണയങ്ങളെ കുറിച്ചും ബാങ്ക് അധികൃതരും പോലീസും അന്വേഷിക്കുന്നുണ്ട്.

Also Read: മാനസ കൊലപാതകം; രാഖിലിന് തോക്ക് നൽകിയ പ്രതികളെ കേരളത്തിൽ എത്തിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE