മുഖ്യമന്ത്രിയും സംഘവും വിദേശത്തേക്ക്; അമേരിക്കയും ക്യൂബയും സന്ദർശിച്ചേക്കും

ജൂൺ എട്ട് മുതൽ 18 വരെയാണ് സന്ദർശനം. സംഘത്തിൽ സ്‌പീക്കറും ധനമന്ത്രിയും ഉൾപ്പടെ 11 അംഗങ്ങളാണുള്ളത്.

By Trainee Reporter, Malabar News
Chief Minister pinarayi vijayan
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർ അടങ്ങുന്ന സംഘവും വിദേശ സന്ദർശനത്തിന് ഒരുങ്ങുന്നു. അമേരിക്കയും ക്യൂബയുമാണ് സന്ദർശന പട്ടികയിലുള്ള സ്‌ഥലങ്ങൾ. ജൂൺ എട്ട് മുതൽ 18 വരെയാണ് സന്ദർശനം. സംഘത്തിൽ സ്‌പീക്കറും ധനമന്ത്രിയും ഉൾപ്പടെ 11 അംഗങ്ങളാണുള്ളത്.

സർക്കാരിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് യുഎസിൽ നടക്കുന്ന ലോക കേരള സഭയുടെ റീജണൽ സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. കൂടാതെ, ലോകബാങ്കിലേ മുതിർന്ന ഉദ്യോഗസ്‌ഥരുമായി ചർച്ചകളും നടത്തും. ക്യൂബയിൽ ആരോഗ്യമന്ത്രി വീണാ ജോർജ്‌ മുഖ്യമന്ത്രിയെ അനുഗമിക്കും. യുഎഇ സന്ദർശനത്തിന് മുഖ്യമന്ത്രിക്ക് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് അമേരിക്ക-ക്യൂബ സന്ദർശനത്തിന് മുഖ്യമന്ത്രിയും കൂട്ടരും തയ്യാറെടുക്കുന്നത്. മുഖ്യമന്ത്രി അമേരിക്ക സന്ദർശിക്കുമെന്ന് നേരത്തെ തന്നെ നിശ്‌ചയിച്ചിരുന്നു. എന്നാൽ, ക്യൂബയും സന്ദർശിക്കുമെന്ന വിവരം ഇപ്പോഴാണ് പുറത്തെത്തുന്നത്. എന്നാൽ, യാത്രക്ക് ഇതുവരെ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് വിവരം. യാത്രാ അനുമതിക്കായി മുഖ്യമന്ത്രി ഉടൻ കേന്ദ്രത്തെ സമീപിക്കും.

Most Read: വിദ്യാലയങ്ങളിൽ വേനലവധി ക്‌ളാസുകൾ പൂർണമായി നിരോധിച്ചു; ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE