മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്; നിലവിൽ രോഗ ലക്ഷണങ്ങളില്ല

By Team Member, Malabar News
pinarayi vijayan about-corruption-in-civil-service
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്‌ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ് രോഗം സ്‌ഥിരീകരിച്ചത്‌. എങ്കിലും ഡോക്‌ടർമാരുടെ നിർദേശത്തെ തുടർന്ന് അദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.

ഒരു മാസം മുൻപ് മുഖ്യമന്ത്രി കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണക്കും, മരുമകനും നേരത്തെ തന്നെ കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് പിപിഇ കിറ്റ് ധരിച്ചാണ് മുഖ്യമന്ത്രിയുടെ മകൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ബൂത്തിലെത്തിയത്.

രോഗം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയ ആളുകൾ നിരീക്ഷണത്തിൽ പോകണമെന്നും, പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നിരവധി യോഗങ്ങളിൽ ഉൾപ്പടെ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.

Read also : തിരഞ്ഞെടുപ്പ് ചട്ടലംഘനം; മുഖ്യമന്ത്രിക്ക് എതിരെ പരാതി നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE