തിരഞ്ഞെടുപ്പ് ചട്ടലംഘനം; മുഖ്യമന്ത്രിക്ക് എതിരെ പരാതി നൽകി

By Team Member, Malabar News
pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : സംസ്‌ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി നൽകി. കണ്ണൂർ ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനിയാണ് മുഖ്യ തിരെഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. വോട്ടെടുപ്പ് ദിവസം മുഖ്യമന്ത്രി ഉന്നയിച്ച അയ്യപ്പ പരാമർശവുമായി ബന്ധപ്പെട്ടാണ് ചട്ടലംഘനം ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമർപ്പിച്ചത്.

വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വച്ചാണ് മുഖ്യമന്ത്രി അയ്യപ്പ പരാമർശം നടത്തിയത്. ‘അയ്യപ്പനും ഇന്നാട്ടിലെ എല്ലാ ദൈവഗണങ്ങളും ഈ സർക്കാരിനൊപ്പമാണ്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. കൂടാതെ വിശ്വാസികൾ ഈ തിരഞ്ഞെടുപ്പിൽ സർക്കാരിനൊപ്പം ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ ഈ പരാമർശത്തിന് എതിരെയാണ് ഇപ്പോൾ ചട്ടലംഘനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്. മുഖ്യമന്ത്രി ഇക്കാര്യം പരാമർശിക്കുന്ന വീഡിയോ ഉൾപ്പെടെയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.

Read also : നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ റോഹിംഗ്യകളെ മ്യാൻമറിലേക്ക് തിരിച്ചയക്കാൻ പാടുള്ളു; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE