മലപ്പുറം: ജില്ലയിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. ആനക്കരയിലാണ് സംഭവം. പെൺകുട്ടിയുടെ ബന്ധുക്കൾക്കും, ഭർത്താവിനും, വിവാഹത്തിന് നേതൃത്വം നൽകിയവർക്ക് എതിരേയുമാണ് കേസ് എടുത്തിരിക്കുന്നത്.
നിലവിൽ ബാലവിവാഹ നിരോധന നിയമപ്രകാരമാണ് മഞ്ചേരി പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ആനക്കര സ്വദേശിയായ 17 കാരിയുടെ വിവാഹമാണ് ജൂലൈ 30ന് ബന്ധുക്കൾ ചേർന്ന് നടത്തിയത്. കോഡൂർ സ്വദേശിയാണ് പെൺകുട്ടിയെ വിവാഹം ചെയ്‌തത്.
മലപ്പുറം അഡീഷണൽ ശിശു വികസന പദ്ധതി ഓഫിസർ നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് മഞ്ചേരി പോലീസ് കേസ് എടുത്തിരിക്കുന്നത്. അതേസമയം, കേസെടുത്തതിന് പിന്നാലെ പെൺകുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയും ഷോർട് സ്‌റ്റേ ഹോമിലേക്ക് മാറ്റുകയും ചെയ്‌തു. നേരത്തേ ജില്ലയിലെ കരുവാരക്കുണ്ടിലും സമാനസംഭവം നടന്നിരുന്നു.
Most Read: ആറ്റിങ്ങലിൽ തീപിടുത്തം; മൂന്ന് കടകൾ കത്തിനശിച്ച