കോവിഡ് മേഖലകളിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളിലെ ജീവനക്കാർ ഡയപ്പർ ധരിക്കണമെന്ന് ചൈന

By Trainee Reporter, Malabar News
Representational image
Ajwa Travels

ബെയ്‌ജിങ്‌: കോവിഡ് വ്യാപന പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന ചാർട്ടേഡ് വിമാനങ്ങളിലെ ജീവനക്കാർ ഡയപ്പർ ധരിക്കണമെന്ന നിർദ്ദേശവുമായി ചൈന. കോവിഡ് വ്യാപനം രൂക്ഷമായ സ്‌ഥലങ്ങളിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളിലെ കാബിൻ ക്രൂവിന്റെ ശൗചാലയ ഉപയോഗം ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരമൊരു നിർദേശം. 38 പേജുകളുള്ള മാർഗനിർദേശങ്ങളിലാണ് ചൈനയുടെ വ്യോമയാന റെഗുലേറ്റർ ഈ നിർദേശം ഉൾപ്പെടുത്തിയിരിക്കുന്നത്.

പത്ത് ലക്ഷത്തിൽ 500ൽ അധികം പേർ കോവിഡ് ബാധിതരായിട്ടുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ജീവനക്കാർ ഈ മാർഗനിർദേശം പാലിക്കേണ്ടതുണ്ട് എന്നാണ് ചൈനയുടെ ഏവിയേഷൻ റെഗുലേറ്ററിയുടെ നിർദേശം.

മെഡിക്കൽ മാസ്‌ക്ക്, ഡബിൾ ലെയർ ഡിസ്‌പോസിബിൾ റബർ കയ്യുറകൾ, ഡിസ്‌പോസിബിൾ തൊപ്പികൾ, ഡിസ്‌പോസിബിൾ സുരക്ഷാ വസ്‌ത്രം, ഡിസ്‌പോസിബിൾ ഷൂ കവറുകൾ എന്നിവ ജീവനക്കാർ നിർബന്ധമായും ധരിക്കണം. വിമാനത്തിന്റെ അവസാന മൂന്ന് നിരകൾ അടിയന്തിര ക്വാറന്റൈൻ മേഖലയായി ഒഴിച്ചിടണമെന്നും മാർഗനിർദേശത്തിൽ പറയുന്നുണ്ട്.

Read also: ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനം നിലനിർത്തി കോഹ്‌ലി; രോഹിത് രണ്ടാമത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE