രാജ്യത്തെ ചൈനീസ് നിക്ഷേപം; ഇളവ് നൽകാൻ കേന്ദ്ര നീക്കം

By Staff Reporter, Malabar News
chinese investment
Representational image
Ajwa Travels

ന്യൂഡെൽഹി: ചൈനീസ് കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചേക്കും. ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട ആനുകൂല്യ പദ്ധതിയുടെ (പിഎല്‍ഐ) ഭാഗമായാണ് ഇക്കാര്യം പരിഗണിക്കുന്നത്. അതേസമയം, 2020ല്‍ നിരോധിച്ച ചൈനീസ് ആപ്പുകള്‍ക്ക് ഇത് ബാധകമാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിഎല്‍ഐ പദ്ധതികളുടെ വിജയം ചൈനീസ് വ്യവസായങ്ങളുമായി ബന്ധപ്പെട്ടതിനാലാണ് ഇളവ് നൽകുന്നതെന്നാണ് വിശദീകരണം. പിഎല്‍ഐ പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ട കമ്പനികള്‍ക്ക് ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേയ്‌ക്ക് അവരുടെ നിര്‍മാണ യൂണിറ്റുകള്‍ മാറ്റുന്നതിന് അനുബന്ധ സ്‌ഥാപനങ്ങളുടെ നിക്ഷേപം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ഇളവ് അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നത്.

ഐടി ഹാര്‍ഡ് വെയര്‍ വ്യവസായികള്‍ ഇക്കാര്യം സര്‍ക്കാരിനെ നേരത്തെ ധരിപ്പിച്ചിരുന്നു. ചൈനയില്‍ നിന്നുള്ള നിക്ഷേപം സാങ്കേതികമായി അനുവദനീയമല്ലാത്ത സാഹചര്യമായതിനാൽ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ്, ബാറ്ററി പാക്കുകള്‍, പവര്‍ അഡാപ്റ്ററുകള്‍ തുടങ്ങിയവക്കായി ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റുകള്‍ സ്‌ഥാപിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് ഇവര്‍ അറിയിച്ചത്.

കയറ്റുമതിക്കുകൂടി പ്രാധാന്യം നല്‍കിയാണ് പിഎല്‍ഐ സ്‌കീം രാജ്യത്ത് നടപ്പാക്കുന്നത്. ആഗോള കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റുകള്‍ സ്‌ഥാപിക്കാൻ, അവര്‍ക്ക് ഘടകഭാഗങ്ങള്‍ ലഭ്യമാക്കുന്ന കമ്പനികള്‍ക്കുള്ള നിയന്ത്രണവും മാറ്റേണ്ടതുണ്ട്.

അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനീസ് വിതരണക്കാര്‍ക്ക് രാജ്യത്ത് നിക്ഷേപം നടത്താന്‍ അനുമതി നിഷേധിച്ചതും തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ അതാത് മന്ത്രാലങ്ങളുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

Read Also: കോൺഗ്രസില്ലാതെ രാഷ്‌ട്രീയ മുന്നണി സാധ്യമല്ല, കെസിആറിന് നയിക്കാനുള്ള കഴിവുണ്ട്; സഞ്‌ജയ് റാവത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE