ക്രിസ് ഗെയ്‌ൽ ഐപിഎല്ലില്‍ നിന്ന് പിന്‍മാറി

By Staff Reporter, Malabar News
chris gayle leaves ipl
Ajwa Travels

ദുബായ്: പഞ്ചാബ് കിംഗ്‌സിന്റെ വെടിക്കെട്ട് ബാറ്റ്‌സ്‌മാൻ ക്രിസ് ഗെയ്‌ൽ ഐപിഎല്ലില്‍ നിന്ന് പിന്‍മാറി. ബയോ ബബിള്‍ സമ്മര്‍ദ്ദം കാരണമാണ് താരം ഐപിഎല്ലില്‍നിന്ന് പിന്‍മാറുന്നത്. ട്വന്റി-20 ലോകകപ്പിനായുള്ള മാനസിക തയ്യാറെടുപ്പിന് കൂടിയാണ് ഈ തീരുമാനമെന്നാണ് ഗെയ്‌ലിന്റെ വെളിപ്പെടുത്തൽ.

ഐപിഎല്‍ ബയോ ബബിളില്‍ നിന്ന് പുറത്ത് കടക്കുന്നുവെങ്കിലും താരം യുഎഇയില്‍ തുടരും. ലോകകപ്പ് യുഎഇയില്‍ തന്നെ നടക്കുന്നതിനാലാണ് ഇത്.

കുറച്ചുകാലമായി താൻ ക്രിക്കറ്റ് വിന്‍ഡീസിന്റെ ബബിള്‍, കരീബിയന്‍ പ്രീമിയര്‍ ലീഗ് ബബിള്‍, ഐപിഎല്‍ ബബിള്‍ എന്നിവയിലാണെന്നും അതിനാല്‍ തന്നെ ലോകകപ്പിന് മാനസികമായി തയ്യാറെടുക്കുന്നതിന് ഒരു ഇടവേള ആവശ്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. പഞ്ചാബ് കിംഗ്സും ഇക്കാര്യം വ്യക്‌തമാക്കി.

‘ബബിൾ ജീവിതം ദുഷ്‌കരമായതിനാൽ ക്രിസ് ഗെയ്‌ൽ ഐപിഎൽ ബയോ ബബിളിൽ നിന്ന് മടങ്ങുകയാണ്. ആദ്യം സിപിഎൽ ബബിളിലും പിന്നീട് ഐപിഎൽ ബബിളിലും ഭാഗമായിരുന്നതിനാൽ ടി-20 ലോകകപ്പിന് മുൻപ് മാനസികമായി ഉൻമേഷം വീണ്ടെടുക്കണമെന്ന് അദ്ദേഹം അറിയിച്ചിരുന്നു’, പഞ്ചാബ് കിംഗ്സ് അറിയിച്ചു.

Most Read: ‘ഭ​ഗവദ് ​ഗീത’ ദേശീയ പുസ്‌തകമായി പ്രഖ്യാപിക്കണം; പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും വിഎച്ച്‌പി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE