ഫ്രാന്‍സിലെ പള്ളിയില്‍ ആക്രമണം; അപലപിച്ച് നരേന്ദ്ര മോദി

By Syndicated , Malabar News
Macron_Narendra modi_Malabar news
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: ഫ്രാന്‍സിലെ പള്ളിയില്‍ നടന്ന ആക്രമണത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദത്തിനെതിരെ ഫ്രാന്‍സിന്റെ പോരാട്ടത്തിനൊപ്പം ഇന്ത്യ നില്‍ക്കുമെന്നും മോദി പറഞ്ഞു. കത്തിയുമായി പള്ളിയില്‍ കടന്നു കയറിയ ഒരാള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഫ്രാൻസിലെ നൈസ് നഗരത്തിലെ നോത്രേ ദാം പള്ളിയിലാണ് ആക്രമണം നടന്നത്. തീവ്രവാദ ആക്രമണമാണ് നടന്നതെന്ന് നൈസ് മേയര്‍ ക്രിസ്‌ത്യൻ എസ്ട്രോസി പറഞ്ഞു. അധ്യാപകന്റെ തലയറുത്തതിന് സമാനമായാണ് അക്രമണമെന്നും അല്ലാഹു അക്ബര്‍ എന്ന് ഉച്ചരിച്ചുകൊണ്ടാണ് അക്രമി എത്തിയതെന്നും മേയര്‍ വ്യക്‌തമാക്കി.

Read more : ഫ്രാന്‍സിലെ പള്ളിയില്‍ ആക്രമണം; മൂന്ന് മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE