ഛായാഗ്രാഹകന്‍ ടോണി ലോയ്ഡ് അരൂജ വാഹനാപകടത്തില്‍ മരിച്ചു

By Staff Reporter, Malabar News
Tony-Lloyd-Aruja
ടോണി ലോയ്ഡ് അരൂജ
Ajwa Travels

കൊച്ചി: ഛായാഗ്രാഹകന്‍ പൊന്നാരിമംഗലത്ത് ചെറിയകത്ത് വീട്ടില്‍ ടോണി ലോയ്ഡ് അരൂജ വാഹനാപകടത്തില്‍ മരിച്ചു. 43 വയസായിരുന്നു. ഇന്നലെ രാത്രി 11.30നായിരുന്നു അപകടം. കളമശേരി പോലീസ് സ്‌റ്റേഷനു സമീപം ബൈക്ക് തെന്നി തല ഡിവൈഡറില്‍ ഇടിക്കുകയിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നടിയും ആക്റ്റിവിസ്‌റ്റുമായ രഹ്‌ന ഫാത്തിമയുടെ വിവാദ ചിത്രമായ ‘ഏക’യുടെ ഛായാഗ്രാഹകന്‍ ആയിരുന്നു ടോണി. കൂടാതെ നിരവധി സിനിമകളില്‍ അസിസ്‌റ്റന്റ് ക്യാമാറാമാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. റിലീസിനൊരുങ്ങുന്ന ‘കാക്ക’ ഉൾപ്പടെ അനേകം ഷോര്‍ട്ട് ഫിലിമുകള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ച അദ്ദേഹം മോഡലിങ് ഫൊട്ടോഗ്രഫിയിലും സജീവമായിരുന്നു. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷമായിരിക്കും സംസ്‌കാരമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read Also: പശുക്കളെ കശാപ്പ് ചെയ്‌തെന്ന് ആരോപണം; 8 പേരെ അറസ്‌റ്റ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE