പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് സിഐഎസ്എഫ്

By Trainee Reporter, Malabar News
Mobile_Application_Malabar News
Representational image
Ajwa Travels

ന്യൂഡല്‍ഹി: പെന്‍ഷന്‍ സംവിധാനങ്ങള്‍ സുഗമമാക്കുന്നതിനുവേണ്ടി ‘പെന്‍ഷനേഴ്സ് കോര്‍ണര്‍‘ എന്ന ആപ്പ് അവതരിപ്പിച്ച് കേന്ദ്ര വ്യവസായ സുരക്ഷാസേന (സിഐഎസ്എഫ്). സേനയില്‍ നിന്ന് വിരമിച്ചവരിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും സഹായിക്കുന്ന രീതിയിലാണ് ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. സിഐഎസ്എഫ് ഡിജി രാജേഷ് രഞ്ജന്റെ നേതൃത്വത്തിലാണ് അപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.

സേന പുറത്തുവിട്ട പത്രക്കുറിപ്പ് പ്രകാരം, വെബിലും ആന്‍ഡ്രോയ്ഡിലും പെന്‍ഷനേഴ്സ് കോര്‍ണര്‍ ലഭ്യമാകും. രാജ്യത്തെ മുഴുവന്‍ സിഐഎസ്എഫ് യൂണിറ്റുകളുമായി ബന്ധം സ്ഥാപിക്കാനും ഏറ്റവുമടുത്ത യൂണിറ്റില്‍ നടക്കുന്ന പരിപാടികളെക്കുറിച്ച് എസ്എംഎസ് വഴി അറിയിപ്പുകള്‍ ലഭിക്കാനും ഇതിലൂടെ സാധിക്കും. ആപ്പിനുള്ളില്‍ തന്നെ പരാതികള്‍,തൊഴിലവസരങ്ങള്‍, പെന്‍ഷന്‍, മറ്റനുകൂല്യങ്ങള്‍ എന്നീ സംവിധാനങ്ങളും ലഭ്യമാകും.

കോവിഡ് കാലത്ത് ഓഫീസ് സംബന്ധിയായ പ്രവര്‍ത്തനങ്ങള്‍ മുടക്കം കൂടാതെ നടപ്പിലാകുന്നതിനു വേണ്ടി ‘ഇ- കാര്യാലയ്‘ എന്നൊരു ആപ്പും സേന ആവിഷ്‌കരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE