ദേവപ്രയാഗിൽ മേഘവിസ്‌ഫോടനം; കെട്ടിടങ്ങൾ തകർന്നു, ആളപായമില്ല

By Trainee Reporter, Malabar News
Ajwa Travels

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ മേഘവിസ്‌ഫോടനം. ഡെറാഡൂണിൽ നിന്ന് 120 കിലോമീറ്റർ അകലെയായി ഇന്ന് വൈകീട്ടോടെയാണ് അപകടം നടന്നത്. അപകടത്തിൽ റോഡുകൾ ഒലിച്ചുപോയതായും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായും അധികൃതർ അറിയിച്ചു.

മേഖലയിൽ ജലനിരപ്പ് ഉയരുന്നതിനാൽ പ്രദേശ വാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. അപകടത്തിൽ ഇതുവരെ ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല. സംസ്‌ഥാനത്ത്‌ ലോക്ക്ഡൗൺ തുടരുന്നതിനാൽ പൊതുനിരത്തിൽ ആളുകൾ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കാൻ കാരണമായെന്ന് ഡിജിപി അശോക് കുമാർ അറിയിച്ചു. സംസ്‌ഥാന ദുരന്തനിവാരണ സേനാംഗങ്ങൾ സ്‌ഥലത്തേക്ക്‌ പുറപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.

Read also: ‘പ്രധാനമന്ത്രീ, താങ്കൾ സെൻട്രൽ വിസ്‌തയല്ലാതെ മറ്റൊന്നും കാണുന്നില്ല’; രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE