‘തുണ’; പോലീസിന്റെ‍ നവീകരിച്ച സിറ്റിസണ്‍ പോര്‍ട്ടല്‍ ഉൽഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി

By News Bureau, Malabar News
kerala police-Citizen Portal
Ajwa Travels

തിരുവനന്തപുരം: പോലീസിന്റെ നവീകരിച്ച സിറ്റിസണ്‍ സര്‍വ്വീസ് പോര്‍ട്ടല്‍, സിറ്റിസണ്‍ സര്‍വ്വീസ് ഉള്‍പ്പെടുത്തിയ മൊബൈല്‍ ആപ്ളിക്കേഷന്‍ എന്നിവയുടെ ഉൽഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘തുണ’ എന്ന നിലവിലെ സര്‍വ്വീസ് പോര്‍ട്ടല്‍ പൊതുജനങ്ങള്‍ക്ക് സുഗമമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ മാറ്റം വരുത്തിയാണ് പുതിയ പോര്‍ട്ടല്‍ രൂപവൽക്കരിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫിസ് ചേംബറില്‍ നടന്ന ചടങ്ങില്‍ സംസ്‌ഥാന പോലീസ് മേധാവി അനില്‍കാന്ത്, പോലീസ് ആസ്‌ഥാനത്തെ എഡിജിപി മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ, ഡിഐജി പി പ്രകാശ് എന്നിവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്‌ഥരും പങ്കെടുത്തു.

പോലീസിലെ ക്രൈം ആൻഡ്‌ ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്ക് ആൻഡ്‌ സിസ്‌റ്റംസ് (സിസിറ്റിഎന്‍എസ്) ഉദ്യോഗസ്‌ഥരാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസിന്റെ(ടിസിഎസ്) സഹകരണത്തോടെ ‘തുണ’ പോര്‍ട്ടല്‍ നവീകരിച്ചത്. മൈക്രോ സര്‍വ്വീസ് അധിഷ്‌ഠിതമായി കണ്ടെയിനര്‍ ഇന്‍ഫ്രാസ്‌ട്രക്ച്ചറില്‍ വികസിപ്പിച്ച ഈ സംവിധാനം രാജ്യത്തെ പോലീസ് സേനകളില്‍ ആദ്യമായാണ് ഉപയോഗിക്കുന്നത്.

പുതിയ പോര്‍ട്ടല്‍ വഴി പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കല്‍, എഫ്ഐആര്‍ പകര്‍പ്പ് ലഭ്യമാക്കല്‍, അപകട കേസുകളില്‍ ഇന്‍ഷുറന്‍സ് ക്ളെയിമിന് സമര്‍പ്പിക്കേണ്ട രേഖകള്‍, പോലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുളള അനുമതി തുടങ്ങിയ സേവനങ്ങള്‍ക്കായി അപേക്ഷിക്കാം.

പോലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുളള അനുമതി തുടങ്ങിയ സേവനങ്ങള്‍ക്കുളള പണം അടക്കാന്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് രീതികളും പുതിയ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ സംവിധാനത്തിലൂടെ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യാനും സാധിക്കും.

നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ വെബ്സൈറ്റ് മുഖാന്തിരം രാജ്യത്താകമാനമുളള വാഹനങ്ങളുടെ വിവരങ്ങള്‍ പരിശോധിച്ച് നോണ്‍ ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാനുളള സൗകര്യവുമുണ്ട്. കേരളാ പോലീസിന്റെ മൊബൈല്‍ ആപ് ആയ പോല്‍-ആപ് മുഖേന മൊബൈല്‍ ഫോണുകളിലും ഈ സേവനം ലഭ്യമാകും.

പോര്‍ട്ടല്‍ മുഖാന്തിരം തന്നെ അപേക്ഷ പ്രകാരമുളള സേവനങ്ങളും രേഖകളും മറ്റും ലഭിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ പോകാതെ തന്നെ ആവശ്യമായ രേഖകള്‍ കൈപ്പറ്റാം. ഓരോ സേവനത്തിനുമുളള അപേക്ഷകളുടെ തല്‍സ്‌ഥിതി എസ്എംഎസ് അല്ലെങ്കില്‍ പോര്‍ട്ടല്‍ വഴി അപേക്ഷകന് ലഭ്യമാകും. രജിസ്‌റ്റര്‍ ചെയ്‌ത പരാതികള്‍ക്ക് രസീതും ലഭിക്കും.

കൂടാതെ പോലീസ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത തെളിയിക്കുന്നതിനുളള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Most Read: തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും പ്രവേശനമില്ല, നാടകങ്ങൾ പ്രോട്ടോകോൾ പാലിച്ച് നടത്താം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE