തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിലവിൽ പ്രശ്‌നങ്ങൾ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുല്ലപ്പെരിയാറിൽ അപകടം വരാൻ പോകുന്നെന്ന് ഭീതി പരത്തുകയാണ്. സമൂഹ മാദ്ധ്യമങ്ങളിലൂടെ അനാവശ്യ ഭീതി പരത്തുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്നു തന്നെയാണ് കേരളത്തിന്റെ നിലപാട്. അതിൽ മാറ്റമില്ല. എന്നാൽ തമിഴ്‌നാടുമായി ചില ഭിന്നതകളുണ്ട്. ഇവ ചർച്ച ചെയ്‌ത് പരിഹരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നു തുരങ്കം വഴി തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം തുറന്നുവിടാൻ ബന്ധപ്പെട്ടവർക്ക് അടിയന്തര നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന് കത്തയച്ചിരുന്നു.
അതേസമയം വിഷയത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപക ക്യാംപെയ്ൻ നടക്കുകയാണ്. മുല്ലപ്പെരിയാർ ഡാം ഡീകമ്മിഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് പൃഥിരാജ്, ഉണ്ണിമുകുന്ദൻ ഉൾപ്പടെ പ്രമുഖ താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ‘ഡീകമ്മിഷൻ മുല്ലപ്പെരിയാർ ഡാം’ എന്ന ഹാഷ് ടാഗോടെയാണു പോസ്‌റ്റുകൾ. പോസ്‌റ്റുകൾക്ക് ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
Read Also: പുനഃസംഘടനക്ക് ശേഷമുള്ള ആദ്യ കെപിസിസി യോഗം നവംബർ 2ന്