ഓഗസ്‌റ്റ് 4ന് അവസാനിക്കുന്ന പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ഓഗസ്‌റ്റ് നാലിന് കാലാവധി തീരുന്ന പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 493 പട്ടികകളുടെ കാലാവധിയാണ് ​ഓഗസ്‌റ്റ് നാലിന് അവസാനിക്കുന്നത്.

സമരം ചെയ്‌ത ഉദ്യോഗാർഥികൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ സർക്കാർ പാലിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ഉദ്യോഗാർഥികളെ നോക്കി സർക്കാർ കൊഞ്ഞനം കുത്തുകയാണെന്നും വിഡി സതീശൻ പറഞ്ഞു. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വനിത സിവിൽ പോലീസ് റാങ്ക് പട്ടികയിലുൾപ്പെട്ട ഉദ്യോ​​ഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുകയാണ്.

Also Read: ഭീഷണിക്കത്ത് പോസ്‌റ്റ് ചെയ്‌തത്‌ വടകരയിൽ നിന്നെന്ന് കണ്ടെത്തൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE