സംസ്‌ഥാനത്ത് വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വില കുതിച്ചുയരുന്നു

By News Desk, Malabar News
Ajwa Travels

കോഴിക്കോട്: ഇന്ധന വിലക്കയറ്റത്തിന് പിന്നാലെ സംസ്‌ഥാനത്ത് വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വില സർവകാല റെക്കോർഡിലേക്ക്. പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിലയാണ് ഇപ്പോഴുള്ളത്.

കോഴിക്കോട് വലിയങ്ങാടിയിലെ കൊപ്രശാലകളില്‍ 14,000 രൂപയാണ് ഒരു ക്വിന്റല്‍ കൊപ്രയുടെ വില. വെളിച്ചെണ്ണക്ക് 21, 300 രൂപയുമാണ്. 220 രൂപ വരെയാണ് ചില്ലറ വില്‍പന ശാലകളില്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ വില. പച്ചത്തേങ്ങ വ്യാപകമായി തമിഴ്‌നാട്ടിലേക്ക് കയറ്റിപ്പോകാന്‍ തുടങ്ങിയതാണ് വില വര്‍ധനവിന് കാരണം.

ബ്രാന്‍ഡഡ് പാക്കറ്റ് വെളിച്ചെണ്ണയുടെ വിലയും കുതിച്ചുയരുകയാണ്. പാം ഓയില്‍, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. വില ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Also Read: സിപിഎമ്മും ബിജെപിയും വർഗീയ കാർഡിറക്കുന്നു; മുല്ലപ്പള്ളി രാമചന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE