കണ്ണൂർ: വീക്‌ലി ഇൻഫക്‌ഷൻ പോപ്പുലേഷൻ നിരക്കിന്റെ (ഡബ്‌ള്യൂഐപിആർ) അടിസ്‌ഥാനത്തിൽ ജില്ലയിലെ ഏഴ് നഗരസഭാ വാർഡുകളിൽ കളക്‌ടർ ടിവി സുഭാഷ് ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. ഡബ്‌ള്യൂഐപിആർ എട്ടിൽ കൂടുതലുള്ള ആന്തൂർ-2,5,23, പാനൂർ-8, പയ്യന്നൂർ-14, തളിപ്പറമ്പ്-31, ശ്രീകണ്‌ഠപുരം-21 എന്നീ നഗരസഭാ വാർഡുകളിലാണ് ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
ജില്ലയിലെ 53 പഞ്ചായത്ത് വാർഡുകളെയും കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ആലക്കോട്- 7,16, ആറളം- 6,13, അഴീക്കോട്- 6,10,13,14,19,20,23, ചെമ്പിലോട്-16,19, ചെറുകുന്ന്-10, ചെറുപുഴ-5, ചെറുതാഴം-2,3, ചൊക്ളി-8, എരമരം-കൂറ്റൂർ-1,5, എരുവേശി-10, ഏഴോം-6,10,13 ഇരിക്കൂർ-13, കടന്നപ്പള്ളി-പാണപ്പുഴ-1,12,15, കാങ്കോൽ-ആലപ്പടമ്പ്- 5,7, കണ്ണപുരം-1,9, കീഴല്ലൂർ-3, കേളകം-5, കോളയാട്-4, കൊട്ടിയൂർ-9, കുറ്റ്യാട്ടൂർ-14, മാടായി-19, മാട്ടൂൽ-8, നാറാത്ത്-15, പാപ്പിനിശ്ശേരി-8, പരിയാരം-17, പേരാവൂർ-3,8, പെരിങ്ങോം-വയക്കര-8,13, രാമന്തളി-14, തില്ലങ്കേരി-7, തൃപ്പങ്ങോട്ടൂർ-4, ഉളിക്കൽ-13, വേങ്ങാട്-16 എന്നിവിടങ്ങളാണ് കണ്ടെയ്‌മെന്റ് സോണിൽ പെടുക.
Read Also: തിരക്കിലമർന്ന് ജില്ലയിലെ ഓണവിപണി