പാലക്കാട്: ജില്ലയിൽ ഓണവിപണി സജീവമായി. ആകർഷകമായ ഓഫറുകളും വിലക്കുറവും എക്‌സ്ചേഞ്ച് സൗകര്യവും ഒരുക്കി ആളുകളെ ആകർഷിപ്പിക്കുകയാണ് വിപണികൾ. ഓണത്തോട് അനുബന്ധിച്ചു നടക്കുന്ന വിപണിയിൽ 110 കോടിയുടെ വിറ്റുവരവാണ് ജില്ലയിൽ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ മികച്ച ഓഫറുകളാണ് പലരും ഉപയോക്‌താകൾക്ക് നൽകുന്നത്.
ജില്ലയിൽ ലോക്ക്ഡൗൺ മൂലം അടച്ചിട്ടിരുന്ന പല സ്‌ഥാപനങ്ങളും ഓണം പ്രമാണിച്ചാണ് തുറന്ന് പ്രവർത്തിക്കുന്നത്. ഗൃഹോപകരണങ്ങൾ, ഇലക്‌ട്രാേണിക്‌സ്, മൊബൈൽ ഫോൺ, വാഹനം, വസ്‌ത്രം, അടുക്കള സാമഗ്രികൾ, നിത്യോപയോഗ സാധനങ്ങൾ, പഴം, പച്ചക്കറി, പലചരക്ക്, സ്വർണം ഉൾപ്പടെയുള്ള ഓണ വിപണികളിൽ ആകർഷകമായ ഓഫറുകളും സമ്മാനപ്പെരുമഴയുമാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ആളുകളെ സ്‌ഥാപനങ്ങളിലേക്ക് കടത്തിവിടുക. ചിലയിടങ്ങളിൽ ഓൺലൈൻ ക്യൂ, ഹോം ഡെലിവറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രളയം, കോവിഡ് മഹാമാരിയും താളം തെറ്റിച്ച വിപണി ഇത്തവണ നിരാശപെടുത്തില്ലെന്ന വിശ്വാസത്തിലാണ് കച്ചവടക്കാർ.
Read Also: മുക്കത്ത് അരക്കിലോ കഞ്ചാവുമായി ഒരാൾ അറസ്‌റ്റിൽ