സംസ്‌ഥാനത്ത് നാളെ കോളേജുകൾ തുറക്കും; വിദ്യാർഥികൾ വീണ്ടും ക്യാംപസിലേക്ക്

By Team Member, Malabar News
Colleges In Kerala Will Be Open Tomorrow
Ajwa Travels

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയ സാഹചര്യത്തിൽ നാളെ മുതൽ സംസ്‌ഥാനത്തെ കോളേജുകളിലേക്ക് വീണ്ടും വിദ്യാർഥികൾ എത്തും. അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കാണ് നാളെ മുതൽ കോളേജുകളിൽ ക്‌ളാസുകൾ ആരംഭിക്കുന്നത്.

കോളജുകളിൽ ബിരുദാനന്തര ബിരുദ ക്‌ളാസുകൾ മുഴുവൻ വിദ്യാർഥികളെയും വച്ച് നടത്തും. അതേസമയം ബിരുദ ക്‌ളാസുകൾ പകുതി വീതം വിദ്യാർഥികളെ ഓരോ ബാച്ചാക്കി ഇടവിട്ട ദിവസങ്ങളിലോ, പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ നടത്താനാണ് തീരുമാനം. ക്‌ളാസുകൾ നടത്താൻ മൂന്ന് സമയക്രമമാണ് അധികൃതർ നിർദ്ദേശിച്ചിട്ടുള്ളത്. രാവിലെ 8.30 മുതൽ 1.30 വരെയുള്ള ഒറ്റ സെക്ഷൻ ആയിട്ടോ, 9 മണി മുതൽ 3 മണി വരെയോ, 9.30 മുതൽ 3.30 വരെയോ കോളേജ് കൗൺസിലുകളുടെ സൗകര്യമനുസരിച്ച് തിരഞ്ഞെടുക്കാമെന്നാണ് നിർദ്ദേശം.

നിലവിൽ ആഴ്‌ചയിൽ 25 മണിക്കൂർ ക്‌ളാസുകൾ നടക്കത്തക്ക വിധം ഓൺലൈൻ ക്‌ളാസുകളും, ഓഫ്‌ലൈൻ ക്‌ളാസുകളും സമ്മിശ്രമായി നടത്താനാണ് തീരുമാനം. അതേസമയം അവസാന വർഷമൊഴികെയുള്ള വിദ്യാർഥികൾക്ക് നിലവിലുള്ളത് പോലെ ഓൺലൈൻ ക്‌ളാസുകൾ തുടരുന്നതാണ്. ക്യാംപസുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പാക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ വിദ്യാർഥികൾക്ക് ക്യാംപസുകൾ കേന്ദ്രീകരിച്ച് വാക്‌സിൻ നൽകിയ ശേഷമാണ് നാളെ മുതൽ ക്ളാസുകൾ ആരംഭിക്കുന്നത്.

Read also: കുറുവ ദ്വീപ് തുറന്നു; ആദ്യദിനം എത്തിയത് നിരവധിപേർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE