15 ലക്ഷത്തിൽ കുറഞ്ഞ അഴിമതിയിൽ പരാതി വേണ്ട; ബിജെപി എംപി

By Syndicated , Malabar News
janardan-mishra
Ajwa Travels

ഭോപ്പാൽ: 15 ലക്ഷത്തിൽ കുറഞ്ഞ അഴിമതി പരാതിയുമായി തന്റെ അടുത്തേക്ക് വരേണ്ടെന്ന വിവാദ പ്രസ്‌താവനയുമായി ബിജെപി എംപി ജനാർദൻ മിശ്ര. ഒരു മാദ്ധ്യമ സെമിനാറിൽ വെച്ചായിരുന്നു എംപിയുടെ പ്രസ്‌താവന. മധ്യപ്രദേശിൽ നിന്നുള്ള ബിജെപി എംപിയാണ് ജനാർദൻ മിശ്ര.

‘ഗ്രാമത്തലവനെതിരെ ആരെങ്കിലും അഴിമതി പരാതിയുമായി വന്നാൽ ഞാൻ അവരോട് പറയും 15 ലക്ഷത്തിൽ കൂടുതലുള്ള അഴിമതിയാണെങ്കിൽ വന്നാൽ മതിയെന്ന്. 15 ലക്ഷത്തിൽ കുറവുള്ള അഴിമതിക്ക് പരാതിപ്പെടാൻ എന്റെയടുത്ത് വരേണ്ട. ഗ്രാമത്തലവൻമാർക്കെതിരായ പരാതിയുമായാണ് ആളുകൾ കൂടുതലായും വരുന്നത്. അവർ ആദ്യത്തെ ഏഴ് ലക്ഷം തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ചിലവിടുന്നു. അടുത്ത ഏഴ് ലക്ഷം അടുത്ത തിരഞ്ഞെടുപ്പിലേക്കും ചെലവിടുന്നു. ഒരു ലക്ഷം വിലക്കയറ്റത്തിന്റെ ഭാഗമായും പോകുന്നു’ -ജനാർദൻ മിശ്ര പറഞ്ഞു.

അഴിമതിയും കൈക്കൂലിയും ന്യായീകരിക്കുന്ന തരത്തിലുള്ള പ്രസ്‌താവനക്കെതിരെ പ്രതിഷേധം വ്യാപകമാണ്.

Read also: ഡെല്‍ഹിയില്‍ സമരം നടത്തുന്ന ഡോക്‌ടര്‍മാരെ ചര്‍ച്ചയ്‌ക്ക്‌ വിളിച്ച് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE