വാഗമണ്ണിലേക്ക് വരൂ; ഗ്ളാസ്‌ ബ്രിഡ്‌ജിൽ കയറി ആനന്ദിക്കാം- ഉൽഘാടനം ഇന്ന്

120 അടിയാണ് പാലത്തിന്റെ നീളം. ഒരു തൂണിൽ നിന്ന് തൂക്കിയിട്ടിരിക്കുന്ന രീതിയിലാണ് നിർമാണം. ഭൂമിയിൽ നിന്ന് 150 അടി ഉയരത്തിലാണ് ബ്രിഡ്‌ജിന്റെ നിർമാണം. ഗ്ളാസ് ബ്രിഡ്‌ജിന്‌ മുകളിലൂടെ ഒരേസമയം 30 പേർക്ക് വരെ പ്രവേശിക്കാം. 500 രൂപയാണ് പാലത്തിൽ കയറുന്നതിനുള്ള നിരക്ക് നിശ്‌ചയിച്ചിരിക്കുന്നത്.

By Trainee Reporter, Malabar News
Vagamon Glass Bridge
Ajwa Travels

ഇടുക്കി: വാഗമണ്ണിന്റെ നവ്യാനുഭവങ്ങൾക്കൊപ്പം ഇനി ഗ്ളാസ്‌ ബ്രിഡ്‌ജിൽ (Vagamon Glass Bridge) കയറിയും ത്രില്ലടിക്കാം. രാജ്യത്തെ ഏറ്റവും നീളമേറിയ വിദേശ രാജ്യങ്ങളിലേതിന് സമാനമായി കാന്റിലിവർ മാതൃകയിലുള്ള ഗ്ളാസ് ബ്രിഡ്‌ജിന്റെ നിർമാണമാണ് വാഗമണ്ണിൽ പൂർത്തിയായത്. വാഗമണ്ണിലെ കോലാഹലമേട്ടിൽ നിർമിച്ച ഗ്ളാസ് ബ്രിഡ്‌ജ്‌ ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും.

വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന ഈ അത്യാധുനിക വിസ്‌മയം ഭാരത് മാതാ വെൻച്വോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലുള്ള കിക്കി സ്‌റ്റാർസും ഡിടിപിസി ഇടുക്കിയും ചേർന്ന് മൂന്ന് മാസമെടുത്താണ് പൂർത്തിയാക്കിയത്. 120 അടിയാണ് പാലത്തിന്റെ നീളം. ഒരു തൂണിൽ നിന്ന് തൂക്കിയിട്ടിരിക്കുന്ന രീതിയിലാണ് നിർമാണം. ഭൂമിയിൽ നിന്ന് 150 അടി ഉയരത്തിലാണ് ബ്രിഡ്‌ജിന്റെ നിർമാണം.

ഗ്ളാസ് ബ്രിഡ്‌ജിന്‌ മുകളിലൂടെ ഒരേസമയം 30 പേർക്ക് വരെ പ്രവേശിക്കാം. 500 രൂപയാണ് പാലത്തിൽ കയറുന്നതിനുള്ള നിരക്ക് നിശ്‌ചയിച്ചിരിക്കുന്നത്. വാഗമണ്ണിലെ ഗ്ളാസ് ബ്രിഡ്‌ജ്‌ സഞ്ചാരികൾക്ക് തുറക്കുന്നതോടെ കാന്റിലിവർ മോഡലിലുള്ള ബീഹാറിലെ 80 നീളമുള്ള ഗ്ളാസ് രണ്ടാം സ്‌ഥാനത്തേക്ക്‌ പിന്തള്ളപ്പെടും. ഡിടിപിസി സെന്ററുകളിൽ പ്രതിദിനം ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന സ്‌ഥലമാണ്‌ വാഗമൺ മൊട്ടക്കുന്നും അഡ്വഞ്ചർ പാർക്കും.

ഗ്ളാസ് ബ്രിഡ്‌ജിന്‌ പുറമെ റോക്കറ്റ് ഇൻജക്‌ടർ, ജയന്റ് സ്വിങ്, സിപ്‌ളൈൻ, സ്‌കൈ സൈക്ളിങ്, സ്‌കൈ റോളർ, ബംഗി ട്രംപോലൈൻ തുടങ്ങി സാഹസികതയുടെ ലോകം തന്നെയാണ് വാഗമണ്ണിൽ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്. ആറ് കോടിയാണ് ഇതിനായി ചിലവഴിച്ചത്. ഗ്ളാസ്‌ ബ്രിഡ്‌ജിൽ നിന്നുള്ള കാഴ്‌ചകളും ഇനി ഇടുക്കിയിലെത്തുന്ന സഞ്ചാരികൾക്ക് നവ്യാനുഭവമാകും.

Most Read| വൈദ്യുതി പ്രതിസന്ധി; യൂണിറ്റിന് 22 പൈസ വർധിപ്പിക്കേണ്ടി വരുമെന്ന് കെഎസ്‌ഇബി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE