വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകം; സിലിണ്ടറിന് 122 രൂപ കുറച്ചു

By Team Member, Malabar News
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന് വില കുറച്ചു. ഇതോടെ 19 കിലോ തൂക്കമുള്ള ഒരു സിലിണ്ടറിന് 122 രൂപയുടെ കുറവാണ് ഉണ്ടായത്. നിലവിൽ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന് ഡെൽഹിയിൽ വില 1,473 ആയി കുറഞ്ഞു. കൂടാതെ മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ യഥാക്രമം 1422, 1544, 1603 എന്നിങ്ങനെയാണ് വില.

പാചകവാതക സിലിണ്ടറിന് എല്ലാ മാസവും തുടക്കത്തിൽ വില നിശ്‌ചയിക്കാറുണ്ട്. എണ്ണവിതരണ കമ്പനികളാണ് വില നിശ്‌ചയിക്കുന്നത്. എന്നാൽ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന് മാത്രമാണ് വിലക്കുറവ് ഉണ്ടായത്. ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന് വില കുറച്ചിട്ടില്ല.

809 രൂപയാണ് ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ ഡെൽഹിയിലെ വില. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ വില കുറച്ചതിന് ശേഷം ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാചക വാതകത്തിന് പിന്നീട് വിലക്കുറവ് ഉണ്ടായിട്ടില്ല.

Read also : ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ ഹൈക്കോടതി വിധി; സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE