റോഡരികിലെ തണൽമരങ്ങൾ വ്യാപകമായി വെട്ടി നശിപ്പിക്കുന്നതായി പരാതി

By Trainee Reporter, Malabar News
Representational Image
Ajwa Travels

കോഴിക്കോട്: റോഡരികിലെ തണൽമരങ്ങൾ വ്യാപകമായി വെട്ടി നശിപ്പിക്കുന്നതായി പരാതി. മുക്കം ചേന്ദമംഗലൂർ അങ്ങാടിയോട് ചേർന്ന റോഡരികിലെ തണൽമരങ്ങളാണ് വെട്ടിനശിപ്പിക്കുന്നതായി പരാതി ഉയരുന്നത്. ഇതിനെതിരെ അങ്ങാടിയിലെ വ്യാപാരികളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വർഷങ്ങളായി ഇവിടെ നിലനിന്ന് പോന്നിരുന്ന മരങ്ങളാണ് സാമൂഹിക വിരുദ്ധർ വെട്ടിനശിപ്പിക്കുന്നത്.

അതേസമയം, മുക്കം നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. മരം നിലനിന്നിരുന്നത് പൊതുസ്‌ഥലത്താണോ സ്വകാര്യ സ്‌ഥലത്താണോ എന്നിവ സംബന്ധിച്ച് വ്യക്‌തത വരുത്തുന്നതിനായി നഗരസഭാ എൻജിനിയറിങ് വിഭാഗത്തോട് റിപ്പോർട് ആവശ്യപ്പെട്ടതായി സെക്രട്ടറി അറിയിച്ചു.

അതേസമയം, പൊതുസ്‌ഥലങ്ങളിലെ മരങ്ങൾ നശിപ്പിച്ചതായി കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അങ്ങാടിയിലെ അനധികൃത നിർമാണങ്ങൾക്കെതിരെയും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

Read Also: പെണ്‍കുട്ടിയെ വിവാഹം ചെയ്‌താലും ബലാൽസംഗകേസിലെ ശിക്ഷയില്‍നിന്ന്‌ ഒഴിവാകാനാകില്ല; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE