സംസ്‌ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍

By Staff Reporter, Malabar News
kerala_lockdown
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് അനുമതി. ഞായറാഴ്‌ച മാത്രമാണ് ലോക്ക്ഡൗണ്‍ എന്നതിനാല്‍, പോലീസ് പരിശോധന കര്‍ശനമാക്കും.

സംസ്‌ഥാനത്ത് രണ്ടര മാസത്തോളം ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്‌ച മാത്രമായി ചുരുക്കുകയായിരുന്നു.

അതേസമയം ഇന്ന് അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ തുറക്കാം. കെഎസ്‌ആര്‍ടിസി പരിമിതമായി സര്‍വ്വീസ് നടത്തും. സ്വകാര്യബസ് സര്‍വ്വീസ് ഉണ്ടാകില്ല.

എന്നാൽ നാളെ മുതല്‍ നിയന്ത്രണങ്ങളും ഇളവുകളും പതിവ് പോലെ തുടരും. ഷോപ്പിംഗ് മാളുകള്‍ക്ക് തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നൽകിയിട്ടുണ്ട്.

ബുധനാഴ്‌ച മുതലാണ് കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ മാളുകൾക്കും ഉണ്ടായിരിക്കും.

അതേസമയം സ്വാതന്ത്ര്യദിനം പ്രമാണിച്ച്‌ അടുത്ത ഞായറാഴ്‌ചയും ഓണം പ്രമാണിച്ച്‌ 22നും ലോക്ക്ഡൗണ്‍ ഉണ്ടാകില്ല.

Most Read: സംസ്‌ഥാനത്ത് കനത്ത മഴ തുടർന്നേക്കും; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE