ജില്ലയിൽ ടിപിആർ വർധിക്കുന്നതിൽ ആശങ്ക

By Trainee Reporter, Malabar News
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിൽ ടിപിആർ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ജില്ലാ ആരോഗ്യ വിഭാഗം. 18.71 ശതമാനമായിരുന്നു ജില്ലയിലെ ഇന്നലത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. 3,038 പേർക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. 2,950 പേർ ഇന്നലെ രോഗമുക്‌തി നേടി. അതേസമയം, 17.54 ശതമാനമായിരുന്ന ടിപിആർ നിരക്കാണ് കഴിഞ്ഞ ഒറ്റ ദിവസം കൊണ്ട് 18.71 ശതമാനമായി ഉയർന്നത്.

രോഗം സ്‌ഥിരീകരിച്ചവരിൽ 2,953 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന അഞ്ചുപേർ ഇന്നലെ കോവിഡ് പോസിറ്റീവ് ആയവരുടെ പട്ടികയിൽ ഉണ്ട്. രോഗ ഉറവിടം അറിയാത്ത 33 കേസുകളും ഉണ്ട്.

നിലവിൽ ജില്ലയിൽ 31,340 പേർ ചികിൽസയിലും 77,033 പേർ നിരീക്ഷണത്തിലുമുണ്ട്. അതേസമയം, ജില്ലയിൽ ഇതുവരെ 18.8 ലക്ഷം ഡോസ് വാക്‌സിൻ വിതരണം ചെയ്‌തതായി ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.

Read Also: സംസ്‌ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗണില്ല; ആൾക്കൂട്ടം ഒഴിവാക്കാൻ പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE