പുല്‍വാമയിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന 3 ഭീകരരെ വധിച്ചു

By Staff Reporter, Malabar News
Terrorist attack
Representational Image
Ajwa Travels

പുല്‍വാമ: ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ വധിച്ചു. പുല്‍വാമ ജില്ലയിലെ കാക്കാപോറയിലെ ഗാത്ത് മുഹല്ല ഏരിയായിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

പോലീസ്, സൈന്യം, സിആര്‍പിഎഫ് വിഭാഗങ്ങള്‍ സംയുക്‌തമായി നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ വെടിയുയര്‍ക്കുകയും പിന്നാലെ സേന തിരിച്ചടിക്കുകയും ആയിരുന്നു.

ഭീകരരെ പിടികൂടുന്നതിനായി ഈ വര്‍ഷം തുടര്‍ച്ചയായ പരിശോധനകളാണ് തെക്കന്‍ കശ്‌മീര്‍ ജില്ലകളായ ഷോപ്പിയാന്‍, പുല്‍വാമ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ സുരക്ഷാസേന നടത്തുന്നത്. ഇതുവരെയായി താഴ്വരയില്‍ നടന്ന 10 ഓപ്പറേഷനുകളില്‍ 20 ഭീകരരെ സേന വധിച്ചിരുന്നു.

അതേസമയം പുൽവാമയിലെ ഏറ്റുമുട്ടലിൽ ഒരു യുവതി ഉള്‍പ്പടെ രണ്ട് പ്രദേശവാസികള്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇശ്റത്ത് ജാന്‍ (25), ഗുലാം നബി ദാര്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: അദാനി കരാർ; പ്രതിപക്ഷത്തിന്റെ ആരോപണം ചീറ്റിപ്പോയെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE