കനത്ത തിരിച്ചടിക്കിടെ രാഹുലിന്റെ വാക്കുകൾ ട്വീറ്റ് ചെയ്‌ത്‌ കോൺഗ്രസ്

By Team Member, Malabar News
Congress
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ 5 സംസ്‌ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് വലിയ തിരിച്ചടിയാണ് നേരിടുന്നത്. ശക്‌തമായ പ്രചാരണങ്ങൾ നടത്തിയിട്ടും യുപിയിൽ കര കയറാൻ കോൺഗ്രസിന് സാധിച്ചില്ല. കോൺഗ്രസ് തട്ടകമായിരുന്ന പഞ്ചാബിൽ ഇത്തവണ നേരിട്ടത് വലിയ തിരിച്ചടിയാണ്. കൂടാതെ ഗോവയിലും, മണിപ്പൂരിലും, ഉത്തരാഖണ്ഡിലും കോൺഗ്രസ് പിന്നിൽ തന്നെ ഒതുങ്ങി.

കനത്ത പരാജയത്തിലൂടെ മുന്നോട്ട് പോകുമ്പോൾ ഇതുവരെയും കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പ് ഫലങ്ങൾ സംബന്ധിച്ച് പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വന്ന ട്വീറ്റ് കൗതുകമുണർത്തുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാക്കുകളാണ് ഔദ്യോഗിക അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്‌തിരിക്കുന്നത്‌.

‘ഭയം ഒരു തിരഞ്ഞെടുപ്പാണ്. നമ്മൾ എന്തിനെയോ ഭയപ്പെടുമ്പോൾ, നമ്മൾ അതിനെ ഭയപ്പെടാൻ തീരുമാനിക്കുന്നു. പേടിക്കേണ്ടി വരുമെന്ന് ബോധപൂർവം തീരുമാനിക്കുന്നു. എന്നാൽ മറ്റൊരു തീരുമാനമുണ്ട്: നിങ്ങൾക്ക് തിരിഞ്ഞുനോക്കാം, എനിക്ക് ഭയമില്ലെന്ന് പറയാം. നിങ്ങള്‍ എന്ത് ചെയ്‌താലും എനിക്ക് പേടിയില്ല’ എന്നാണ് ട്വീറ്റിൽ പറയുന്നത്. രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമാണിത്. തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട് നിൽക്കുമ്പോഴാണ് രാഹുലിന്റെ വാക്കുകളിലൂടെ കോൺഗ്രസ് പ്രതികരണവുമായി രംഗത്തെത്തിയത്.

Read also: റായ്‌ബറേലിയും കൈവിട്ടു; നെഹ്റു കുടുംബത്തിന്റെ തട്ടകത്തിൽ കാലിടറി കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE