ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന; സികെ ജാനു

By Syndicated , Malabar News
Conspiracy behind the allegations
Ajwa Travels

വയനാട്: തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സികെ ജാനു. ആരോപണങ്ങൾ നിയമപരമായി നേരിടുമെന്നും കേസ് കേസിന്റെ വഴിക്ക് നടക്കട്ടെയെന്നും ജാനു വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.

തനിക്ക് നേരെ മാത്രമാണ് ആരോപണങ്ങൾ ഉയരുന്നത്. താൻ മാത്രമാണ് ആക്രമിക്കപ്പെടുന്നത്. തന്നെ വ്യക്‌തിപരമായി ചിലർ തേജോവധം ചെയ്യുകയാണ്. സ്വർണക്കടത്ത് ഉൾപ്പടെ സംഭവങ്ങളുണ്ട്. അതിലൊന്നും നടപടിയില്ല. സികെ ജാനു ആദിവാസി ആയതുകൊണ്ട് എന്തുമാകാം എന്നാണ് ചിലർ ചിന്തിക്കുന്നത്. സുരേന്ദ്രന്റേയും പ്രസീതയുടേയും ഫോൺ സംഭാഷണം സംബന്ധിച്ച് തനിക്ക് അറിയില്ലെന്നും വാർത്തകളിലൂടെയാണ് ഇക്കാര്യം താൻ അറിയുന്നതെന്നും സികെ ജാനു പറഞ്ഞു.

Read also: കേരളത്തിലെ പ്‌ളസ്‌ വൺ പരീക്ഷാ നടത്തിപ്പ്; ഇടപെടില്ലെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE