കണ്ടെയ്‌നർ കോട്ട നിർമിച്ച് ഡെൽഹി പോലീസ്; ചെങ്കോട്ടയിൽ കർശന സുരക്ഷ

By Team Member, Malabar News
Red Fort
Ajwa Travels

ന്യൂഡെൽഹി: ചെങ്കോട്ടക്ക് മുന്നിൽ കണ്ടെയ്‌നർ കൊണ്ട് സുരക്ഷാ കോട്ട നിർമിച്ച് ഡെൽഹി പോലീസ്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് തലസ്‌ഥാന നഗരിയിൽ സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ കണ്ടെയ്‌നർ കോട്ട നിർമിക്കാൻ ഡെൽഹി പോലീസ് തീരുമാനിച്ചത്. ചെങ്കോട്ടക്ക് മുന്നിലായി ചരക്കുകൾ കൊണ്ടുപോകുന്ന കണ്ടെയ്‌നറുകൾ ഒന്നിന് മുകളിൽ ഒന്നായി അടുക്കി വലിയ മതിൽ പോലെയാണ് സുരക്ഷാ കോട്ട നിർമിച്ചിരിക്കുന്നത്.

എല്ലാ വർഷവും ചെങ്കോട്ടയിൽ വച്ചാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഈ വർഷത്തെ റിപ്പബ്ളിക് ദിനത്തിൽ കർഷക സമരത്തിന്റെ ഭാഗമായി കർഷക സംഘടനകൾ ചെങ്കോട്ടയിലേക്ക് ട്രാക്‌ടർ മാർച്ച് നടത്തിയിരുന്നു. അതിന് പിന്നാലെ വലിയ സംഘർഷമാണ് ഉണ്ടായത്. ഇതിന്റെ പശ്‌ചാത്തലത്തിലാണ്‌ നിലവിൽ ചെങ്കോട്ടക്ക് മുന്നിൽ സുരക്ഷ ഒരുക്കുന്നത്.

അതേസമയം തന്നെ ജമ്മുകാശ്‌മീരിൽ അടുത്തിടെ ഉണ്ടായ ഡ്രോൺ ആക്രമണത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ഇത്തരത്തിൽ കണ്ടെയ്‌നർ കോട്ട നിർമിച്ച് സുരക്ഷ ഒരുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. വലിയ മതിൽ പോലെ അടുക്കിയ കണ്ടെയ്‌നറുകൾ പെയിന്റ് ചെയ്‌ത്‌ അലങ്കരിച്ച് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമാക്കാനാണ് നിലവിലെ തീരുമാനം.

Read also : കൊവാക്‌സിനും കോവിഷീൽഡും വ്യത്യസ്‌ത ഡോസുകളായി നൽകുന്നത് ഫലപ്രദം; ഐസിഎംആർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE