കരുനാഗപ്പള്ളിയിൽ കണ്ടെയ്നർ ലോറി കടത്തിണ്ണയിലേക്ക് പാഞ്ഞുകയറി; ഒരു മരണം

By Desk Reporter, Malabar News
accident
Representational Image
Ajwa Travels

കൊല്ലം: കരുനാഗപ്പള്ളിയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കടത്തിണ്ണയിലേക്ക് പാഞ്ഞ് കയറി ഒരാൾ മരിച്ചു. പത്രവിതരണക്കാരനായ തൊടിയൂർ സ്വദേശി യൂസഫ് (60) ആണ് മരിച്ചത്. ലോറി വരുന്നത് കണ്ട് കൂടെയുണ്ടായിരുന്ന മറ്റ് പത്ര വിതരണക്കാർ ഓടി രക്ഷപ്പെട്ടെങ്കിലും യൂസഫിന് ഓടാൻ സാധിച്ചില്ല. അപകടമുണ്ടായി രണ്ട് മണിക്കൂറോളം ലോറിക്കടിയിൽ കുടുങ്ങിക്കിടന്ന യൂസഫിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്‌സ് പുറത്തെടുത്തത്. പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

National News:  ഉൽപാദനത്തിൽ പിഴവെന്ന് സ്‌ഥിരീകരണം; ഓക്‌സ്‌ഫോർഡ് വാക്‌സിനിൽ സംശയമുയരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE