കോടതിയലക്ഷ്യക്കേസ്; സത്യവാങ്മൂലം ഇന്ന് പരിഗണിക്കും

By Team Member, Malabar News
Malabarnews_prashant bhushan
പ്രശാന്ത് ഭൂഷൺ
Ajwa Travels

ന്യൂഡല്‍ഹി : കോടതിയലക്ഷ്യ കേസില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി പരിഗണിക്കും. താന്‍ മാപ്പ് പറയില്ലെന്ന് അറിയിച്ചുള്ള സത്യവാങ്മൂലമാണ് അദ്ദേഹം സമര്‍പ്പിച്ചിട്ടുള്ളത്. മാപ്പ് അപേക്ഷിച്ചു കൊണ്ടുള്ള സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. എന്നാല്‍ താന്‍ മാപ്പ് പറയാന്‍ വേണ്ടി തെറ്റൊന്നും ചെയ്തിട്ടില്ലയെന്നും തന്റെ ഉത്തരവാദിത്തം നിറവേറ്റുകയായിരുന്നെന്നുമുള്ള നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു പ്രശാന്ത് ഭൂഷണ്‍.

ചീഫ് ജസ്റ്റിസിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞു കൊണ്ടുള്ള സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ മാപ്പ് അപേക്ഷിക്കാത്ത സാഹചര്യത്തില്‍ ശിക്ഷ നടപടികളിലേക്ക് പോകുമോ എന്നതില്‍ ഇന്ന് സുപ്രീംകോടതി തീരുമാനം എടുത്തേക്കും. ഇതിനൊപ്പം തന്നെ പ്രശാന്ത് ഭൂഷണെതിരെ തെഹല്‍ക്ക മാഗസിന് നല്കിയ അഭിമുഖവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസും ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE