കണ്ടന്റ് ക്രിയേറ്റർമാർ നികുതി നൽകണം; പുതിയ വ്യവസ്‌ഥയുമായി യൂട്യൂബ്

By Staff Reporter, Malabar News
youtube
Ajwa Travels

കണ്ടൻ്റ് ക്രിയേറ്റർമാർ ലഭിക്കുന്ന വരുമാനത്തിന് അനുസരിച്ച് നികുതി നൽകണമെന്ന പുതിയ വ്യവസ്‌ഥയുമായി യൂട്യൂബ്. നികുതി നൽകേണ്ടത് അമേരിക്കക്ക് പുറത്തുള്ള ക്രിയേറ്റർമാരാണ്. ഈ വർഷം ജൂൺ മുതൽ പുതിയ നിബന്ധന നിലവിൽ വരും. ആഡ്സെൻസിൽ നികുതി സംബന്ധിയായ വിവരങ്ങൾ രേഖപ്പെടുത്തണമെന്നും യൂട്യൂബ് നിർദ്ദേശിച്ചു.

നികുതി വിവരങ്ങൾ രേഖപ്പെടുത്തിയാൽ അമേരിക്കയിലെ കാഴ്‌ചക്കാരിൽ നിന്ന് ക്രിയേറ്റർമാർക്ക് ലഭിക്കുന്ന വരുമാനത്തിന്റെ 0-30 ശതമാനം നികുതി അടക്കേണ്ടി വരും. നികുതി തുക വിവിധ രാജ്യങ്ങളിലുള്ള ആളുകൾക്ക് വ്യത്യസ്‌തമാകും. ഇന്ത്യയിൽ ഇത് 15 ശതമാനമാണെന്ന് അധികൃതർ അറിയിച്ചു.

എത്രയും വേഗം നികുതി വിവരങ്ങൾ ആഡ്സെൻസിൽ രേഖപ്പെടുത്തണമെന്ന് യൂട്യൂബ് ക്രിയേറ്റർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൃത്യമായി നികുതി പിടിക്കുന്നതിനു വേണ്ടിയാണ് ഇത്. കൃത്യമായ വിവരം മെയ് 31നു മുൻപായി രേഖപ്പെടുത്താത്ത പക്ഷം ആകെ വരുമാനത്തിൻ്റെ 24 ശതമാനം തുകയാകും നികുതിയായി അടക്കേണ്ടി വരിക.

Read Also: ജീവിതത്തിനുള്ള പ്രായോഗിക നിര്‍ദേശം; യുവാക്കൾ ഭഗവത് ഗീത വായിക്കണമെന്ന് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE