ജീവിതത്തിനുള്ള പ്രായോഗിക നിര്‍ദേശം; യുവാക്കൾ ഭഗവത് ഗീത വായിക്കണമെന്ന് പ്രധാനമന്ത്രി

By News Desk, Malabar News
narendra modi
പ്രധാനമന്ത്രി നരേന്ദ്രമോദി
Ajwa Travels

ഡെൽഹി: ജീവിതത്തിന്റെ വ്യത്യസ്‌തങ്ങളായ ഘട്ടങ്ങളിലേക്കുള്ള പ്രായോഗിക നിര്‍ദേശമാണ് ഭഗവത് ഗീതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി ചിത്‌ഭവാനന്ദയുടെ ഭഗവത് ഗീത നിരൂപണങ്ങളുടെ ഇ ബുക്ക് പ്രകാശനം ചെയ്യവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.

യുവാക്കളോട് ഭഗവത് ഗീത വായിക്കാന്‍ നിര്‍ദേശിച്ച പ്രധാനമന്ത്രി, വേഗതയാര്‍ന്ന ജീവിതത്തിനിടയില്‍ ഗീത വായിക്കുന്നത് മരുപ്പച്ചയാകുമെന്ന് അഭിപ്രായപ്പെട്ടു. ചിന്തിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും ഗീത പ്രചോദനമാകും.

ഗീത വായന സംവാദങ്ങള്‍ക്ക് ധൈര്യമേകുകയും മനസ് തുറന്നതാക്കി തീര്‍ക്കുകയും ചെയ്യുമെന്നും മോദി പറഞ്ഞു. ഗീതയാല്‍ പ്രചോദിതരായവര്‍ എല്ലായ്‌പ്പോഴും പ്രകൃതി സ്‌നേഹികളും ജനാധിപത്യ ബോധമുള്ളവരുമാകും എന്നും അദ്ദേഹം പറഞ്ഞു.

ശ്രീരാമകൃഷ്‌ണ തപോവനം ആശ്രമത്തിന്റെ അധിപനായ സ്വാമി ചിത്‌ഭവാനന്ദ, നിരവധി പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഗീതയെക്കുറിച്ചുള്ള നിരൂപണം അഞ്ച് ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. വിവിധ ഭാഷകളിലേക്കും പുസ്‌തകം തര്‍ജമ ചെയ്‌തിട്ടുണ്ട്.

Business News: ഒരു ദിവസം നേടിയത് 2500 കോടി ഡോളര്‍; നേട്ടവുമായി ഇലോണ്‍ മസ്‌ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE