മുംബൈയില്‍ കനത്ത മഴ; മഹാരാഷ്‍ട്രയില്‍ വിവിധ ഇടങ്ങളില്‍ റെഡ് അലെര്‍ട്ട്

By Staff Reporter, Malabar News
mumbai rain image_malabar news
Representational Image
Ajwa Travels

മുംബൈ: മഹാരാഷ്‍ട്രയിലെ വിവിധ ഇടങ്ങളില്‍ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുംബൈയില്‍ നിലവില്‍ കനത്ത മഴ തുടരുകയാണ്. മുംബൈയും താനെയും ഉള്‍പ്പടെയുള്ള നോര്‍ത്ത് കൊങ്കണ്‍ മേഖലയില്‍ ഇന്ന് റെഡ് അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തുടര്‍ച്ചയായി പെയ്യുന്ന മഴ മൂലം മുംബൈയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറിയ നിലയിലാണ്.

പൂനെയിലെ പ്രളയ ബാധിത പ്രദേശമായ നിംഗാവോന്‍ കെറ്റ്കിയില്‍ നിന്നും നിന്നും 40 പേരെയാണ് ബുധനാഴ്‌ച രക്ഷപ്പെടുത്തിയത്. കൂടാതെ 15 ഓളം പേര്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തനം ഇവിടെ തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം പുനെ ജില്ലയിലെ തന്നെ ഇന്ദാപൂരിനടുത്ത് വെച്ച് വാഹനങ്ങളുമായി ഒഴുക്കില്‍പ്പെട്ട രണ്ടുപേരെയും രക്ഷപ്പെടുത്തി.

Read Also: പമ്പുകള്‍ ഉള്‍പ്പെടെ കോര്‍പറേറ്റ്  സ്‌ഥാപനങ്ങള്‍ നിശ്‌ചലം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE