പറശ്ശിനി മടപ്പുരയില്‍ നിയന്ത്രണം; നാളെ മുതല്‍ ഭക്‌തര്‍ക്ക് പ്രവേശനമില്ല

By Staff Reporter, Malabar News
Parassini
Ajwa Travels

കണ്ണൂര്‍: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തില്‍ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയില്‍ നാളെ മുതല്‍ ഭക്‌തര്‍ക്ക് പ്രവേശനം വിലക്കി. പത്തു ദിവസത്തേക്കാണ് നിയന്ത്രണം. പറശ്ശിനി മടപ്പുരയ്‌ക്ക് സമീപം പ്രവര്‍ത്തിക്കുന്ന കടകളും അടച്ചിടും.

ആന്തൂര്‍ നഗരസഭയില്‍ പറശ്ശിനി മടപ്പുര സ്‌ഥിതി ചെയ്യുന്ന പ്രദേശത്തും തൊട്ടടുത്തുള്ള വാര്‍ഡുകളിലും രോഗ വ്യാപനം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് നാളെ മുതല്‍ ഭക്‌തരെ മടപ്പുരയില്‍ പ്രവേശിപ്പിക്കേണ്ടതില്ല എന്ന് ഭാരവാഹികൾ തീരുമാനിച്ചത്.

നേരത്തെ മഹാമാരിയുടെ തുടക്കത്തിലും മടപ്പുരയില്‍ ഭക്‌തർക്ക് പ്രവേശനം വിലക്കിയിരുന്നു. അന്ന് ക്ഷേത്രത്തിൽ ചടങ്ങുകള്‍ മാത്രമാണ് നടന്നത്. സമാനമായ രീതിയില്‍ വരുന്ന ദിവസങ്ങളിലും ചടങ്ങുകള്‍ മാത്രമാണ് ഉണ്ടാവുക.

Malabar News: ജില്ലയിലേക്ക് 30,000 കൊവിഷീല്‍ഡ് വാക്‌സിന്‍ കൂടിയെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE