സംസ്‌ഥാനത്ത്‌ ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

ജനശതാബ്‌ദി അടക്കം നാല് ട്രെയിനുകൾ പൂർണമായും മൂന്ന് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയെന്ന് റെയിൽവേ അറിയിച്ചു.

By Trainee Reporter, Malabar News
tte-killed-by-a-passenger
Representational Image
Ajwa Travels

തിരുവനന്തപുരം: തൃശൂരിനും പുതുക്കാടിനും ഇടയിൽ അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി ട്രെയിൻ സർവീസിൽ ഇന്നും നാളെയും നിയന്ത്രണം ഏർപ്പെടുത്തി. ജനശതാബ്‌ദി അടക്കം നാല് ട്രെയിനുകൾ പൂർണമായും മൂന്ന് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയെന്ന് റെയിൽവേ അറിയിച്ചു.

ഉച്ചക്ക് 2.50നുള്ള തിരുവനന്തപുരം-കണ്ണൂർ ജനശതാബ്‌ദി, വൈകിട്ട് 5.35ന്റെ എറണാകുളം-ഷൊർണൂർ മെമു, രാത്രി 7.40ന്റെ എറണാകുളം-ഗുരുവായൂർ എക്‌സ്‌പ്രസ്, നാളെ രാവിലെ 4.50നുള്ള കണ്ണൂർ-തിരുവനന്തപുരം ജനശതാബ്‌ദി എന്നിവയാണ് പൂർണമായി റദ്ദാക്കിയത്.

ഇന്ന് രാവിലെ 10,10നുള്ള  കന്യാകുമാരി-മംഗളൂരു എക്‌സ്‌പ്രസ് രണ്ടു മണിക്കൂർ വൈകി മാത്രമേ കന്യാകുമാരിയിൽ നിന്ന് സർവീസ് ആരംഭിക്കുകയുള്ളൂ. ഇന്ന് ഉച്ചക്ക് 2.50നുള്ള കണ്ണൂർ-എറണാകുളം എക്‌സ്‌പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. മൂന്ന് മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ചെന്നൈ മെയിൽ തൃശൂരിൽ നിന്ന് രാത്രി 8.43ന് പുറപ്പെടും.

അതേസമയം, ട്രെയിൻ സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ചു അധിക സർവീസുകൾ നടത്താൻ തയ്യാറാണെന്ന് കെഎസ്ആർടിസി അറിയിച്ചു. എറണാകുളം, കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്കായിരിക്കും പ്രത്യേക സർവീസുകൾ. സീറ്റുകൾ ആവശ്യാനുസരണം കെഎസ്ആർടിസിയുടെ വെബ്സൈറ്റിൽ റിസർവ് ചെയ്യാവുന്നതാണ്.

Most Read: ‘ഏത് പാർട്ടിയുമായും കൈകോർക്കും’; കോൺഗ്രസ് പ്‌ളീനറി സമ്മേളനത്തിന് ഇന്ന് സമാപനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE