മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം; കെ സുധാകരനെതിരെ കേസ്

By Trainee Reporter, Malabar News
K Sudhakaran
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കേസെടുത്ത് പോലീസ്. ഐപിസി 153ആം വകുപ്പ് പ്രകാരം വിദ്വോഷ പ്രസംഗത്തിനാണ് കേസ്. ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് നടപടി.

‘ചങ്ങലപൊട്ടിയ നായ’ എന്നായിരുന്നു മുഖ്യമന്ത്രിക്ക് എതിരായ കെ സുധാകരന്റെ പരാമർശം. ഇതിനെതിരെ മന്ത്രി വീണാ ജോർജും പി രാജീവ് എന്നിവർ രൂക്ഷമായി പ്രതികരിച്ചിരുന്നു. സംഭവം വിവാദമായതോടെ കെ സുധാകരൻ പരാമർശം പിൻവലിക്കുകയും ചെയ്‌തു.

‘മുഖ്യമന്ത്രി പിണറായി വിജയൻ എന്തെല്ലാം പദങ്ങളാണ് മലയാളത്തിന് നൽകിയിട്ടുള്ളത്. കുലംകുത്തി, നികൃഷ്‌ടജീവി മുതലായ പ്രയോഗങ്ങളെല്ലാം മലയാളത്തിന് മുഖ്യമന്ത്രി നൽകിയ സംഭാവനകളാണ്. ഇങ്ങനെയുള്ള മുഖ്യമന്ത്രിക്ക് ഞാൻ പറഞ്ഞ ഉപമ കേട്ട് അദ്ദേഹത്തെ ഞാൻ നായയെന്ന് വിളിച്ചതായി തോന്നിയെങ്കിൽ പരാമർശം പിൻ‌വലിക്കുന്നു.

മുഖ്യമന്ത്രിയെ വ്യക്‌തിപരമായി അപമാനിക്കുന ഒരു വാക്കും ഞാൻ ഉപയോഗിച്ചിട്ടില്ല’- സുധാകരൻ പറഞ്ഞു. അതിനിടെ, വിവാദ പരാമർശം പിൻവലിച്ച കെ സുധാകരന്റെ രാഷ്‌ട്രീയ മര്യാദ തിരിച്ചും കാണിക്കണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു. എന്നാൽ, ഇതിന് സിപിഐഎം തയാറല്ല എന്നതിന്റെ സൂചനയാണ് നിലവിലെ കേസ് നടപടിയെന്നും വിഡി സതീശൻ പ്രതികരിച്ചു.

Most Read: പാണമ്പ്രയിൽ യുവതികളെ മർദ്ദിച്ച കേസ്; പ്രതിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE