തിരുവനന്തപുരം: പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വര്‍ക്കലയില്‍ പലചരക്കു കടക്കാരനായ വയോധികന് ക്രൂരമർദ്ദനം. സതീഷ് എന്നയാള്‍ക്കാണ് മർദ്ദനമേറ്റത്. കൈക്കും കണ്ണിനും പരിക്കേറ്റ ഇയാളെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്‌ച വൈകുന്നേരം വര്‍ക്കല മേല്‍വട്ടൂരില്‍ ആണ് സംഭവമുണ്ടായത്. കടയില്‍ സാധനം വാങ്ങാനെത്തിയ അനീഷ് എന്നയാള്‍ സാധനം വാങ്ങിയതിന് ശേഷം പണം പിന്നെ നല്‍കാം എന്നറിയിച്ചു. കടക്കാരന്‍ ഇത് വിസമ്മതിച്ചതിനെ തുടർന്നുണ്ടായ തര്‍ക്കം മർദ്ദനത്തില്‍ കലാശിക്കുകയായിരുന്നു.
നാട്ടുകാര്‍ ഇടപെട്ടാണ് പ്രശ്‌നം അവസാനിപ്പിച്ച് സതീഷിനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Most Read: നഴ്‌സിങ് പാഠപുസ്‌തകത്തിലെ സ്‌ത്രീധന പരാമർശം; ഇടപെട്ട് വനിതാ കമ്മീഷന്‍