സംസ്‌ഥാനത്ത് പാചകവാതക വില വീണ്ടും വർധിച്ചു; ഇന്ധന വില കുറഞ്ഞു

By News Desk, Malabar News
lpg-cylinder
Rep. Image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് പാചകവാതക വില വീണ്ടും വർധിച്ചു. ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 25 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 73.50 രൂപയും കൂടി. ഇതോടെ ഗാർഹിക സിലിണ്ടറിന് വില 891.50 രൂപയായി. 1692.50 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ ഇന്നത്തെ വില.

അതേസമയം, ഇന്ധന വില കുറഞ്ഞു. ഡീസലിനും പെട്രോളിനും വില കുറഞ്ഞിട്ടുണ്ട്. പെട്രോളിന് 14 പൈസയും, ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയിലെ ഡീസൽ വില 93.59 രൂപയും ഒരു ലിറ്റർ പെട്രോളിന്റെ വില 101.49 രൂപയുമാണ്.

പാചകവാതക വില രണ്ടാഴ്‌ച മുൻപ് 25 രൂപ കൂടിയിരുന്നു. ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 10 മാസത്തിനിടെ 30 ശതമാനത്തോളം വർധനവാണ് ഉണ്ടായത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് ഈ വർഷം മാത്രം 370 രൂപ വർധിച്ചു.

Read Also: പ്ളസ് വൺ പ്രവേശനം; വടക്കൻ കേരളത്തിൽ സീറ്റ് ക്ഷാമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE