തിരുവനന്തപുരം: സംസ്ഥാനത്ത് പാചക വാതക വില കുതിച്ചുയരുന്നു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ 17 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് പുതിയ വര്‍ധനവ് അനുസരിച്ച് ഡെല്‍ഹില്‍ 1349 രൂപയാണ് വില വരുന്നത്.
അതേസമയം, ഗാര്‍ഹികാവശ്യത്തിനിള്ള സിലണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. രണ്ട് തവണയായി ഗാര്‍ഹിക സിലിണ്ടറുകളുടെ വില കഴിഞ്ഞ മാസം വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ 694 രൂപയാണ് ഡെല്‍ഹി, മുംബൈ നഗരങ്ങളില്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വില.
Read Also: ഡോളര്‍ കടത്ത്; യുഎഇ കോണ്‍സുലേറ്റ് ഡ്രൈവര്‍മാരെ ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്