ഡോളര്‍ കടത്ത്; യുഎഇ കോണ്‍സുലേറ്റ് ഡ്രൈവര്‍മാരെ ചോദ്യം ചെയ്യുമെന്ന് കസ്‌റ്റംസ്

By Staff Reporter, Malabar News
uae consulate
യുഎഇ കോണ്‍സുലേറ്റ്
Ajwa Travels

തിരുവനന്തപുരം: ഡോളര്‍കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ കസ്‌റ്റംസ് ചോദ്യം ചെയ്യും. കോണ്‍സല്‍ ജനറലിന്റെയും അറ്റാഷെയുടെയും ഡ്രൈവര്‍മാരെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്‌ചയാണ് ഡ്രൈവര്‍മാരെ കസ്‌റ്റംസ് ചോദ്യം ചെയ്യുക.

സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണനെയും ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് കസ്‌റ്റംസ് ചോദ്യം ചെയ്യും. അടുത്ത ആഴ്‌ച ഇതുസംബന്ധിച്ച് സ്‌പീക്കര്‍ക്ക് നോട്ടീസ് നല്‍കുമെന്നാണ് വിവരം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌യും സരിത്തും ഗുരുതര മൊഴിയാണ് സ്‌പീക്കര്‍ക്കെതിരെ നല്‍കിയിട്ടുള്ളത്.

ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്‌പീക്കര്‍ ആവശ്യപ്പെട്ടുവെന്നാണ് ഇരുവരും മൊഴി നല്‍കിയിരിക്കുന്നത്. മജിസ്‌ട്രേറ്റിനും കസ്‌റ്റംസിനും ഇരുവരും നല്‍കിയ മൊഴിയില്‍ സ്‌പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉള്ള സാഹചര്യത്തിലാണ് കസ്‌റ്റംസ് സ്‌പീക്കറെ ചോദ്യം ചെയ്യുന്നത്. അടുത്ത ആഴ്‌ച നോട്ടീസ് നല്‍കി സ്‌പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്‌റ്റംസ് നീക്കം

സ്‌പീക്കര്‍ ഉള്‍പ്പടെ പല പ്രമുഖരുടെയും പേര് സ്വപ്‌യും സരിത്തും കസ്‌റ്റംസിന് നല്‍കിയ മൊഴിയില്‍ ഉണ്ടായിരുന്നു. ഇതേ മൊഴി മജിസ്‌ട്രേറ്റിന് മുന്നിലും ആവര്‍ത്തിച്ചതോടെയാണ് നോട്ടീസ് നല്‍കി വിളിച്ചുവരുത്താന്‍ കസ്‌റ്റംസ് തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

Read Also: അടിയന്തര ഉപയോഗത്തിന് ഫൈസർ; ലോകാരോഗ്യ സംഘടനയുടെ അനുമതി നേടിയ ആദ്യ വാക്‌സിൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE