കോപ്പ അമേരിക്ക; ആദ്യ ക്വാർട്ടറിൽ പെറു പരാഗ്വായെ നേരിടും

By Staff Reporter, Malabar News
copa-america
Representational Image
Ajwa Travels

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്‍ബോളിൽ നോക്ക്ഔട്ട് മൽസരങ്ങൾക്ക് ശനിയാഴ്‌ച തുടക്കമാവും. ആദ്യ കളിയിൽ ജൂൺ 3ന് പുലർച്ചെ 2.30ന് പെറു പരാഗ്വായെ നേരിടും. ബ്രസീൽ ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിൽ മികച്ച പ്രകടനം പുറത്തെടുത്ത് രണ്ടാം സ്‌ഥാനക്കാരായാണ് പെറുവിന്റെ ക്വാർട്ടർ പ്രവേശനം. അതേസമയം, പരാഗ്വായ് ആവട്ടെ അർജന്റീനയുടെ എ ഗ്രൂപ്പിൽ കടുത്ത വെല്ലുവിളികളെ അതിജീവിച്ച് മൂന്നാം സ്‌ഥാനക്കാരായാണ് അവസാന എട്ടിലേക്ക് മുന്നേറിയത്.

ശനിയാഴ്‌ച നടക്കുന്ന രണ്ടാം ക്വാർട്ടറിൽ ബ്രസീൽ കരുത്തരായ ചിലിയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ വലിയ വെല്ലുവിളികൾ കൂടാതെയാണ് ബ്രസീൽ ക്വാർട്ടറിലേക്ക് എത്തിയത്. അതിനാൽ തന്നെ ചിലിക്ക് എതിരെയുള്ള മൽസരം അവർക്ക് കടുപ്പമേറിയതാവും. ചിലിയാവട്ടെ ഗ്രൂപ്പ് എയിൽ നാലാം സ്‌ഥാനക്കാരായാണ് കഷ്‌ടിച്ച് കടന്നുകൂടിയത്.

Read Also: ‘ഉടുമ്പ്’ ബോളിവുഡിലേക്ക്; കണ്ണൻ താമരക്കുളം തന്നെ സംവിധാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE